[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> വിദ്യാഭ്യാസം -> വാര്‍ത്ത -> പൂര്‍ണവാര്‍ത്ത

തിരുവനന്തപുരത്ത് പുതിയ ബിസിനസ് സ്കൂള്‍

തിരുവനന്തപുരം: ഗള്‍ഫ് മലയാളികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു ബിസിനസ് സ്കൂള്‍ തുടങ്ങുന്നു. ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്ന ഈ സ്ഥാപനത്തില്‍ എംബിഎക്കു തത്യുല്യമായ കോഴ്സുകളുണ്ടാകും.

ജൂലൈയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഈ സ്കൂളില്‍ ആദ്യബാച്ചില്‍ 60 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. തുടക്കത്തില്‍ ടെക്നോപാര്‍ക്കിലെ 12000 ചതുരശ്രഅടി സ്ഥലത്താരംഭിക്കുന്ന സ്കൂള്‍ പിന്നീട് സ്വന്തം ക്യാമ്പസിലേക്കു മാറ്റും. മറ്റു സര്‍വകലാശാലകളിലെ ഫീസ് നിരക്കു തന്നെയായിരിക്കും ഇവിടെയും ഈടാക്കുക.

രണ്ടു വര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളാണ് ബിസിനസ് സ്കൂളില്‍ ഉണ്ടായിരിക്കുകയെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മാനേജ്മെന്റിനും ടെക്നോളജിക്കുമായിരിക്കും കൂടുതല്‍ മുന്‍ ഗണന നല്‍കുക.

ഉദ്യോഗസ്ഥര്‍ക്കായി പാര്‍ട്ട് ടൈം കോഴ്സുകളുമുണ്ടാകും. ആഗോളനിലവാരമുള്ള ബിസിനസ് സ്കൂളുകളുമായി ഈ ഏഷ്യന്‍ ബിസിനസ് സ്കൂളിന് കരാറുകളുണ്ടായിരിക്കും. ഉന്നത നിലവാരമുളള അധ്യാപകരായിരിക്കും ഇവിടെ പഠിപ്പിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank

Recommended Links