മലയാളം->
കല, സംസ്കാരം
->
പൂര്‍ണവാര്‍ത്ത
|
ഗുപ്തന്‍നായര്‍ മാപ്പ് ചോദിക്കുന്നു
ജൂണ്‍ 30, 2003
തിരുവനന്തപുരം: ചങ്ങമ്പുഴയുടെ രമണന്‍ എന്ന കൃതി തരംതാണതാണെന്ന പരാമര്‍ശം നടത്തിയതിന് സാഹിത്യവിമര്‍ശകന്‍ എസ്. ഗുപ്തന്‍നായര്‍ മാപ്പ് ചോദിച്ചു.
ഈ പരാമര്‍ശം തന്റെ നാവില്‍ വന്ന ഒരു പിഴവാണെന്നും ഗുപ്തന്‍നായര്‍ പറഞ്ഞു. രമണന്‍ എന്ന കൃതിയില്‍ നിസ്സാരമായ കുറെ ഭാഗങ്ങള്‍ ഉണ്ടെന്ന് വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഗുപ്തന്‍നായര്‍ സൂചിപ്പിച്ചു.
തന്നെ എഴുത്തുകാരനും വിമര്‍ശകനുമാക്കിയതില്‍ ചങ്ങമ്പുഴയ്ക്ക് വലിയ പങ്കുണ്ടെന്നും ചങ്ങമ്പുഴയോടൊപ്പം താന്‍ അഗാധമായ സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും ഗുപ്തന്‍നായര്‍ അഭിപ്രായപ്പെട്ടു.
ചങ്ങമ്പുഴയുടെ ഏറ്റവും മികച്ച കൃതിയാണ് രമണനെന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ കവി കെ. ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടിരുന്നു.
|
|
|
|
|