മലയാളം->
കല, സംസ്കാരം
->
പൂര്‍ണവാര്‍ത്ത
|
രാജേന്ദ്ര കേശവ്ലാലിന് ജ്ഞാനപീഠം
ജൂലയ് 18, 2003
ദില്ലി: ഗുജറാത്തിലെ കവി രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് 2002ലെ ജ്ഞാനപീഠം പുരസ്കാരം. രാജേന്ദ്ര കേശവ്ലാല്‍ ഷായ്ക്ക് ഇപ്പോള്‍ 96 വയസ്സുണ്ട്.
അഞ്ചുലക്ഷവും വാഗ്ദേവതയുടെ വെങ്കലപ്രതിമയുമാണ് പുരസ്കാരമായി നല്കുക. രാജ്യത്തെ പരമോന്നത സാഹിത്യപുരസ്കാരമാണിത്.
ഗുജറാത്തി കവിതയ്ക്ക് പുതിയ ഭാവങ്ങള്‍ സമ്മാനിച്ച കവിയാണ് രാജേന്ദ്ര കേശവ്ലാല്‍ ഷാ. 1913ല്‍ ഖേഡ ജില്ലയില്‍ ജനിച്ചു. ബറോഡ സര്‍വÿകലാശാലയില്‍ നിന്നും ബിരുദമെടുത്തു. ജ്ഞാനപീഠസമ്മാനം ലഭിയ്ക്കുന്ന മൂന്നാമത്തെ ഗുജറാത്തി സാഹിത്യകാരനാണ്. നേരത്തെ ഉമാശങ്കര്‍ ജോഷി, പന്നലാല്‍ പട്ടേല്‍ എന്നിവര്‍ക്കും ജ്ഞാനപീഠം ലഭിച്ചു.
|
|
|
|
|