[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> വിവാദം -> പൂര്‍ണവാര്‍ത്ത

വിനോദ് യേശുദാസിന്റെ യുദ്ധം
ഏപ്രില്‍ 01, 2004

യേശുദാസിന്റെ മൂത്തമകന്‍ വിനോദ് യേശുദാസ് ഗാനങ്ങളുടെ റോയല്‍റ്റിയ്ക്ക് വേണ്ടിയുള്ള യുദ്ധം തുടരുകയാണ്. ഈ പ്രശ്നത്തിന്റെ പേരിലുണ്ടാകുന്ന അനാവശ്യവിവാദങ്ങളെ ഇല്ലാതാക്കാന്‍ വാര്‍ത്താസമ്മേളനങ്ങളും മറ്റുമായി തരംഗിണിയുടെ ചെയര്‍മാന്‍ കൂടിയായ വിനോദ് തിരക്കിലാണ്. വിവാദത്തിന്റെ പേരിലാണെങ്കിലും യേശുദാസിന്റെ ഈ മൂത്തമകന്‍ അങ്ങിനെ ജനശ്രദ്ധയാകര്‍ഷിയ്ക്കുന്നു.

Vinod Yesudas with parents
വിനോദ് യേശുദാസ് അച്ഛന്‍ യേശുദാസ്, അമ്മ പ്രഭ യേശുദാസ് എന്നിവരോടൊപ്പം
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റോയല്‍റ്റിയുടെ പേരില്‍ താന്‍ നടത്തുന്ന ദൗത്യത്തിന്റെ നാനാവശങ്ങളും അദ്ദേഹം വിശദീകരിച്ചു. അച്ഛന്റെ പാട്ടിന് താന്‍ ആരോടും റോയല്‍റ്റി വേണമെന്നാവശ്യപ്പെട്ടില്ലെന്ന ആമുഖത്തോടെയാണ് വിനോദ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഏതെങ്കിലും ഗായകനോടോ സംഘടനയോടോ താന്‍ റോയല്‍റ്റി ആവശ്യപ്പെട്ടിട്ടില്ല. ഗാനങ്ങളുടെ അവതരണാവകാശം സംബന്ധിച്ച് ബോധവല്ക്കരണം നടത്താന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. - വിനോദ് യേശുദാസ് പറഞ്ഞു.

ഗായകരായ ഉണ്ണിമേനോനോടും മധു ബാലകൃഷ്ണനോടും അവര്‍ ഗാനമേളകളില്‍ അവതരിപ്പിയ്ക്കുന്ന ഗാനങ്ങളുടെ ലിസ്റ് വിനോദ് യേശുദാസ് ആവശ്യപ്പെട്ടത് വന്‍വിവാദമായിരിക്കേയാണ് വിനോദ് നേരിട്ട് വാര്‍ത്താസമ്മേളനം നടത്തിയത്.

ഉണ്ണിമേനോനോട് അദ്ദേഹം ചെന്നൈയില്‍ സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പാടുന്ന പാട്ടുകളുടെ ലിസ്റ് ആവശ്യപ്പെടുക മാത്രമാണ് താന്‍ ചെയ്തത്. തരംഗിണിയ്ക്ക് വേണ്ടി യേശുദാസ് പാടിയ ഏതൊക്കെ പാട്ടുകള്‍ ഉണ്ണിമേനോന്‍ പാടുന്നുണ്ട് എന്ന് അറിയുക മാത്രമായിരുന്നു ലക്ഷ്യം. തന്റെ കത്തിന് പ്രൊഫഷണലായ ഒരു മറുപടി നല്കുന്നതിന് പകരം ഉണ്ണിമേനോനില്‍ നിന്ന് വളരെ ക്രൂരമായ പ്രതികരണമാണ് ലഭിച്ചതെന്ന് വിനോദ് യേശുദാസ് പറഞ്ഞു.

ഗാനങ്ങളുടെ പകര്‍പ്പവകാശത്തെക്കുറിച്ചും അതിന്റെ അവതാരകരുടെ അവകാശത്തെക്കുറിച്ചും ബോധവല്ക്കരണം ഉണ്ടാക്കുകയായിരുന്നു എന്റെ ലക്ഷ്യം. ഈ അവകാശം വിപണിയില്‍ ആധിപത്യം സ്ഥാപിച്ച വലിയ കലാകാരന്മാരെ അപേക്ഷിച്ച് പേരും പെരുമയും കുറഞ്ഞ കലാകാരന്മാര്‍ക്ക് അര്‍ഹമായ തോതില്‍ ലഭിയ്ക്കുന്നില്ല. റോയല്‍റ്റിയുടെ അടിസ്ഥാനത്തിലുള്ളസംവിധാനം വന്നാല്‍ കലാകാരന്മാര്‍ക്ക് അവരുടെ അവകാശം ചോദിച്ചുവാങ്ങാനും അത് അര്‍ഹമായ തോതില്‍ ലഭിയ്ക്കാനും അവസരമുണ്ടാകും.- വിനോദ് യേശുദാസ് പറഞ്ഞു.

യേശുദാസിന്റെ ഗാനങ്ങളുടെ നിര്‍മ്മാതാക്കള്‍, പ്രസിദ്ധീകരണക്കാര്‍, വിതരണക്കാര്‍ എന്നീ നിലകളില്‍ തരംഗിണിയ്ക്ക് നാല് തരത്തിലുള്ള അവകാശങ്ങള്‍ ഉണ്ട്. 1. തരംഗിണിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്രഗാനത്തിന്റെ പകര്‍പ്പാവകാശം 2. തരംഗിണി പുറത്തിറക്കിയ സ്വതന്ത്രസംഗീത ആല്‍ബങ്ങളുടെ പകര്‍പ്പാവകാശം. 3. തരംഗിണി പുറത്തിറക്കിയ യേശുദാസിന്റെ ഭക്തിഗാനങ്ങളുടെ പകര്‍പ്പാവകാശം. 4. ഗായകന്‍ എന്ന നിലയ്ക്ക് യേശുദാസിന്റെ കലാപരിപാടികളിന്മേലുള്ള അവകാശം. എന്നാല്‍ ഇത് പുതിയ ഗായകര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് തടയാനുള്ള ശ്രമമല്ലെന്നും വിനോദ് യേശുദാസ് പറഞ്ഞു.

ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് എല്ലാ കലാകാരന്മാരെയും ബാധിയ്ക്കില്ല. നിയമം അനുസരിക്കാന്‍ തയ്യാറില്ലാത്ത ഉണ്ണിമേനോനെപ്പോലെയുള്ള കലാകാരന്മാരെ മാത്രമേ ബാധിയ്ക്കൂ. അതിന് അവര്‍ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിയ്ക്കേണ്ടിവരും. - വിനോദ് യേശുദാസ് പറഞ്ഞു.

ഏഷ്യാനെറ്റ് അവാര്‍ഡ് ദാനച്ചടങ്ങില്‍ ബാലേട്ടന്‍ എന്ന ചിത്രത്തിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന യേശുദാസ് ഗാനം മധുബാലകൃഷ്ണനോട് പാടരുതെന്ന് താന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണവും വിനോദ് യേശുദാസ് നിഷേധിച്ചു. ആ പരിപാടിയില്‍ ഈ ഗാനം പാടുന്നതിന് മധു ബാലകൃഷ്ണനെ എന്തിന് താന്‍ വിലക്കണമെന്നായിരുന്നു വിനോദ് യേശുദാസിന്റെ മറുചോദ്യം.

ഇന്ത്യന്‍ പെര്‍ഫോമേഴ്സ് റൈറ്റ്സ് സൊസൈറ്റി(ഐപിആര്‍എസ്)യില്‍ തരംഗിണി ഇതുവരെ അംഗമായിട്ടില്ലെന്ന കാര്യം വിനോദ് സമ്മതിച്ചു. (ഇന്ത്യന്‍ പകര്‍പ്പവകാശ നിയമം-1957 പ്രകാരം 1969ല്‍ സ്ഥാപിക്കപ്പെട്ട സൊസൈറ്റിയാണിത്). അംഗത്വത്തിനായി തരംഗിണി അപേക്ഷ നല്കിയിട്ടുണ്ട്. ഐപിആര്‍എസില്‍ അംഗത്വമെടുത്തതുകൊണ്ട് മാത്രം തന്റെ ദൗത്യത്തിന് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നറിയില്ലെന്നും വിനോദ് പറഞ്ഞു.

ഗാനങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനുള്ള റോയല്‍റ്റി നല്കേണ്ടത് സംഘാടകരാണെങ്കിലും തങ്ങള്‍ അവതരിപ്പിയ്ക്കുന്ന ഗാനങ്ങള്‍ക്ക് ലൈസന്‍സ് വാങ്ങിയിട്ടുണ്ടോ എന്ന കാര്യം ഗായകര്‍ ഉറപ്പാക്കണം. സഹോദരന്‍ വിജയ് യേശുദാസ് സംഗീതപരിപാടികളില്‍ തരംഗിണിയുടേതല്ലാത്ത ഗാനങ്ങള്‍ക്ക് റോയല്‍റ്റി നല്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നായിരുന്നു വിനോദിന്റെ മറുപടി.

സംഗീതരംഗത്ത് വ്യാജകസെറ്റ് നിര്‍മ്മാണം തടയുന്നതിനെതിരായ തന്റെ ദൗത്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ പിന്തുണ നല്കണമെന്നും വിനോദ് അഭ്യര്‍ത്ഥിച്ചു.

പാട്ടിന് റോയല്‍റ്റി: പുതിയ ദിശയിലേയ്ക്ക്
ഉണ്ണിമേനോനെ വിലക്കിയില്ല: വിനോദ് യേശുദാസ്
യേശുദാസിനോട് അഞ്ച് ചോദ്യങ്ങള്‍
പാട്ടിന് ലൈസന്‍സ് യോജിപ്പില്ലെന്ന് എം. ജയചന്ദ്രന്‍
കേരളത്തിലെ വിവാദങ്ങള്‍ ഐ.പി.ആര്‍.എസ്. ചര്‍ച്ചചെയ്തില്ല
സംഗീത ലോകത്ത് പുതിയ വിവാദം

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank

Recommended Links