മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
വിനോദ് യേശുദാസ് പറഞ്ഞത് നുണ: മധു ബാലകൃഷ്ണന്‍
ഏപ്രില്‍ 02, 2004
കൊച്ചി: പാട്ടിന് റോയല്‍നല്‍കണമെന്ന വാദത്തെ തുടര്‍ന്നുണ്ടായ പ്രശ്നം തുടരുകയാണ്. ഇപ്പോള്‍ യുവ ഗായകനായ മധു ബാലകൃഷ്ണന്‍ പറയുന്നത് വിനോദ് യേശുദാസ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പച്ച കള്ളമാണെന്നാണ്. 'അമ്മ' യുടെ താരനിശയില്‍ ദാസേട്ടന്റെ പാട്ടുകള്‍ പാടരുതെന്ന് വിനോദ് യേശുദാസ് എന്നെ വിളിച്ചുപറഞ്ഞത് സംഗീതംപോലെ സത്യം മാത്രമാണ് - മധു ബാലകൃഷ്ണന്‍ പറയുന്നു.
മധു ബാലകൃഷ്ണനുമായി കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സംസാരിച്ചിട്ടേയില്ലെന്നും ദാസേട്ടന്റെ പാട്ടുകള്‍ പാടരുതെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും വിനോദ് ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മധു.
വിനോദ് പറഞ്ഞതുപോലെ താന്‍ അനുസരിച്ചു. അതിന് വിനോദ് തന്നെ മൊബൈല്‍ സന്ദേശത്തിലൂടെ അഭിനന്ദിയ്ക്കുകയും നന്ദി പുറയുകയും ചെയ്തു വിനോദ് അയച്ച നന്ദി സന്ദേശം മധു മൊബൈല്‍ ഫോണിന്റെ മെമ്മറിയില്‍ നിന്ന് എടുത്തുകാട്ടി.
'നന്ദി മധുച്ചേട്ടാ. ഈ നടപടി നമുക്ക് രണ്ടുപേര്‍ക്കും ഭാവിയില്‍ പ്രയോജനമായിരിക്കും' എന്നാണ് മറുപടിസന്ദേശത്തില്‍ പറയുന്നത്.
എന്തൊക്കെയായാലും ഈ വിഷയത്തില്‍ ഇനി വിവാദങ്ങള്‍ക്ക് താനില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.
ദാസേട്ടന്‍ ഒരു മഹാഗായകനാണ്. എന്റെ തലമുറയ്ക്ക് അദ്ദേഹം മാര്‍ഗദര്‍ശിയും മഹാത്ഭുതവുമൊക്കെയാണ്. ഗുരുനിര്‍വിശേഷ ബഹുമാനത്തോടെ ദാസേട്ടനെ മനസില്‍ ധ്യാനിച്ച് മാത്രമേ ഞാന്‍ ഓരോ ഗാനവും ആലപിച്ചിട്ടുള്ളൂ. ഇനിയും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യക.
ഇനി ഒരു വിവാദത്തിനോ വിമര്‍ശനത്തിനോ ഒന്നും ഞാനില്ല. സംഗീതത്തെയും സംഗീതജ്ഞരെയും സംഗീതാസ്വാകരെയും അവഹേളിക്കാന്‍ തയ്യാറല്ല. ഒരു ഗായകന്‍ അനുസരിക്കേണ്ട എല്ലാ നിയമാവലികള്‍ക്കും പാലിക്കേണ്ടുന്ന എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയനായി മാത്രമേ സംഗീതരംഗത്ത് പ്രവര്‍ത്തിക്കേണ്ടതുള്ളൂ എന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വിശിഷ്യ എന്നെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു- മധു പറയുന്നു.
വിനോദ് യേശുദാസിന്റെ യുദ്ധം
പാട്ടിന് റോയല്‍റ്റി: പുതിയ ദിശയിലേയ്ക്ക്
ഉണ്ണിമേനോനെ വിലക്കിയില്ല: വിനോദ് യേശുദാസ്
യേശുദാസിനോട് അഞ്ച് ചോദ്യങ്ങള്‍
പാട്ടിന് ലൈസന്‍സ് യോജിപ്പില്ലെന്ന് എം. ജയചന്ദ്രന്‍
കേരളത്തിലെ വിവാദങ്ങള്‍ ഐ.പി.ആര്‍.എസ്. ചര്‍ച്ചചെയ്തില്ല
സംഗീത ലോകത്ത് പുതിയ വിവാദം
|
|
|
|
|