മലയാളം
->
കല, സംസ്കാരം
->
വിവാദം
->
പൂര്‍ണവാര്‍ത്ത
|
ഒരു സങ്കീര്‍ത്തനം പോലെ ഹിന്ദിയില്‍
ജനവരി 06, 2004
കൊല്ലം: പെരുമ്പടവം ശ്രീധരന്റെ വിഖ്യാതനോവലായ ഒരു സങ്കീര്‍ത്തനം പോലെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. കേന്ദ്രസാഹിത്യ അക്കാദമിയാണ് നോവല്‍ ഹിന്ദിയില്‍ ഇറക്കുന്നത്.
റഷന്‍ നോവലിസ്റ് ഡൊസ്റയോവ്സ്കിയുടെ ആത്മീയസംഘര്‍ഷം നിറഞ്ഞ ജീവിതം അദ്ദേഹത്തിന്റെ കാമുകി അന്നയുടെ കണ്ണിലൂടെ നോക്കിക്കാണാനുള്ള ശ്രമമാണ് ഒരു സങ്കീര്‍ത്തനം പോലെ. ഈ നോവല്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ വാങ്ങി വായിച്ച പുസ്തകമാണ് ഒരു സങ്കീര്‍ത്തനം പോലെ.
പ്രൊഫ. വി.ഡി. കൃഷ്ണന്‍ നമ്പ്യാരാണ് നോവല്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. ദൈവത്തിന്റെ കയ്യൊപ്പ് എന്ന അര്‍ത്ഥം വരുന്ന വഷ് പര്‍ ഈശ്വര്‍ കാ ആദ്യാക്ഷര്‍ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.
ഒരു സങ്കീര്‍ത്തനം പോലെയുടെ തമിഴ് പതിപ്പ് നേരത്തെ ഇറങ്ങിയിരുന്നു. കന്നട, ഗുജറാത്തി, ബംഗാളി തര്‍ജമകള്‍ ഉടനെ പുറത്തിറങ്ങും.
പെരുമ്പടവം റിക്കാര്‍ഡ് പുസ്തകത്തിലേക്ക്
|
|
|
|
|