കവി പടിയിറങ്ങുന്നു...
ഏപ്രില്‍ 05, 2004
മുപ്പതുവര്‍ഷത്തെ അധ്യാപന ജീവിതത്തിന് വിരാമമിട്ട് കവി മധുസൂദനന്‍നായര്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളെജില്‍ നിന്ന് പടിയിറങ്ങുന്നു.
പുതുതലമുറയില്‍ കവിതയുടെയും സര്‍ഗ്ഗാത്മകതയുടെയും വെളിച്ചം പകര്‍ന്ന മധുസൂദനന്‍നായരുടെ ക്ലാസ് കുട്ടികള്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. അതുകൊണ്ടാകാം ഈ അധ്യാപകനെ മറക്കാതെ ഉള്ളില്‍ വഹിയ്ക്കുന്ന ഒരു വന്‍ ശിഷ്യ സഞ്ചയം ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന കവിയുടെ വിടപറയല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ പ്രിയശിഷ്യര്‍ പലരുമെത്തി.
വിദ്യാര്‍ത്ഥികള്‍ വികാരവിക്ഷോഭങ്ങളോടെയായിരുന്നു മധുസൂദനന്‍നായരെ യാത്രയാക്കിയത്. നാളെ മുതല്‍ മധുസൂദനന്‍നായര്‍ നിങ്ങളെ പഠിപ്പിയ്ക്കാന്‍ ഉണ്ടാകില്ല എന്നു ചിന്തിക്കുമ്പോള്‍ എന്തു തോന്നുന്നു എന്ന കവിയുടെ ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു ഒരു വിദ്യാര്‍ത്ഥിയുടെ മറുപടി.
തന്റെ ഉച്ചിയില്‍ നിരന്തരമായി പൊഴിഞ്ഞുകൊണ്ടിരുന്ന പൂര്‍വÿഗുരുക്കളുടെ സ്നേഹം, ആശിസ്സ്- അതാണ് താന്‍ തന്റെ ശിഷ്യര്‍ക്ക് നല്കാന്‍ ശ്രമിച്ചതെന്നും മധുസൂദനന്‍നായര്‍ പറയുന്നു. എന്തായാലും ആ ശ്രമം ധന്യമായി.
അധ്യാപനത്തിന്റെ തിരക്കില്‍ നിന്ന്ഒഴിയുന്നതോടെ ഇനി എഴുത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിയ്ക്കാനാണ് കവിയുടെ ലക്ഷ്യം. പൂര്‍വÿകവികളുടെ കുറെക്കവിതകള്‍ കൂടി കസെറ്റിലാക്കണം. പിന്നെ കുറെ യാത്രകള്‍.....
|