മുട്ടത്ത് വര്‍ക്കി പുരസ്കാരം സി. രാധാകൃഷ്ണന്
ഏപ്രില്‍ 28, 2004
തിരുവനന്തുപരം: മുട്ടത്ത് വര്‍ക്കി സാഹിത്യ അവാര്‍ഡ് കഥാകൃത്തും നോവലിസ്റുമായ സി. രാധാകൃഷ്ണന് ലഭിച്ചു.
മുമ്പേ പറക്കുന്ന പക്ഷികള്‍ എന്ന നോവലിനാണ് അവാര്‍ഡ്. മുട്ടത്ത് വര്‍ക്കി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്താണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
30,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം.
മേയ് 28 ന് മുട്ടത്ത്വര്‍ക്കിയുടെ 15 ാം ചരമവാര്‍ഷീകത്തോടനുബന്ധിച്ച് തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിയ്ക്കും. ഡോ. സി.പി. ശിവദാസന്‍, ഇ.പി. രാജഗോപാലന്‍, ഡോ. ഷാജി ജേക്കബ് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
|