[an error occurred while processing this directive]
Square   വാര്‍ത്ത Square   കല Square   സംഗീതം Square   സാഹിത്യം Square   മാധ്യമം Square   വിവാദം Square   ന്യൂസ്പ്ലസ് Square   അഭിമുഖം Square   ജീവിതരേഖ
clear
മലയാളം -> കല, സംസ്കാരം -> സംഗീതം -> പൂര്‍ണവാര്‍ത്ത

തുമ്രിയുടെ തിളക്കം
സപ്തംബര്‍ 27, 2004

പ്രസിദ്ധ തുമ്രി ഗായിക ശോഭാ ഗുര്‍ത്തുവിന്റെ മരണത്തോടെ അറ്റുപോയത് തുമ്രി സംഗീതത്തിന്റെ വിലപ്പെട്ട കണ്ണി. ഹിന്ദുസ്ഥാനി സംഗീതത്തിലെ കൈവഴിയായ തുമ്രിയ്ക്ക് സ്വന്തം കാലില്‍ നില്ക്കാനാവുമെന്ന് തെളിയിച്ച ഗായികയായിരുന്നു ശോഭാ ഗുര്‍ത്തു.

മുംബൈയിലെ വീട്ടില്‍ ഹൃദയസ്തംഭനം മൂലമായിരുന്നു ശോഭാ ഗുര്‍ത്തുവിന്റെ അന്ത്യം. അതുവരെ ക്ലാസിക്കല്‍ ശൈലിയായ ഖയാലിലൂടെയാണ് ഹിന്ദുസ്ഥാനി സംഗീതം കൂടുതലായി അറിയപ്പെട്ടത്. എന്നാല്‍ ഹിന്ദുസ്ഥാനി സംഗീതത്തെ ലളിതമായ തുമ്രി ശൈലിയിലൂടെ സാധാരണക്കാരുമായി അടുപ്പിയ്ക്കാന്‍ കഴിയുമെന്ന് ശോഭാ ഗുര്‍ത്തു തെളിയിച്ചു.

Sbobha Gurtu 1925ല്‍ ബെല്‍ഗാമില്‍ ജനിച്ച ശോഭാ ഗുര്‍ത്തു അമ്മ മേനകാഭായി ശിരോദ്കറോടൊപ്പമാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. ശോഭാ ഗുര്‍ത്തുവിന്റെ കഴിവ് കണ്ട് ആകര്‍ഷിക്കപ്പെട്ട ഉസ്താദ് ഖമ്മാന്‍ ഖാന്‍ പിന്നീട് അവര്‍ക്ക് പരിശീലനം നല്കി. ഇതോടൊപ്പം ഉസ്താദ് നാതാന്‍ ഖാനൊപ്പവും ശോഭാ ഗുര്‍ത്തു ക്ലാസിക്കള്‍ സംഗീതപഠനം നടത്തി.

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതശൈലിയായ ഖയാലില്‍ പ്രാവീണ്യം നേടുന്നതോടൊപ്പം ഹിന്ദുസ്ഥാനിയുടെ ലളിതസംഗീതശൈലികളായ തുമ്രിയും ദാദ്രയും ശോഭാ ഗുര്‍ത്തു പഠിച്ചു. ബീഗം അക്തര്‍, ഉസ്താദ് ബഡേ ഗുലാം അലിഖാന്‍ എന്നിവരുടെ സ്വാധീനത്തോടെ ശോഭാ ഗുര്‍ത്തു തുമ്രി സംഗീതത്തില്‍ സ്വന്തം ശൈലി കെട്ടിപ്പടുത്തു.

മകന്‍ ത്രിലോക് ഗുര്‍ത്തു അന്താരാഷ്ട്ര പ്രശസ്തനായ താളവിദഗ്ധനും ഫ്യൂഷന്‍ സംഗീതത്തിന്റെ വക്താവുമാണ്.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank

Recommended Links