[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> അഭിമുഖം -> കമല്‍

ചക്രത്തിന്റെ ഭാവി അറിയില്ല: കമല്‍
ഭവാനി ശങ്കര്‍

Kamalചിത്രീകരണം മുടങ്ങിയ മോഹന്‍ലാല്‍ ചിത്രമായ 'ചക്ര'ത്തിന്റെ ഭാവിയെന്തെന്ന് അറിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകനായ കമല്‍.

ലോഹിതദാസ് എഴുതിയ തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. അത് ഇനി നടക്കുമോ ഇപ്പോള്‍ പറയാനാവില്ല- കമല്‍ വ്യക്തമാക്കി.

ജോണി സാഗരിക നിര്‍മിക്കുന്ന ചക്രത്തിന്റെ തിരക്കഥയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ചിത്രീകരണം മുടങ്ങാന്‍ കാരണമായത്. തിരക്കഥ മാറ്റിയെഴുതാന്‍ തയ്യാറാണെന്ന് നേരത്തെ ലോഹിതദാസ് ഇന്ത്യാഇന്‍ഫോ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ടെലിവിഷന്‍ വഴി റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ച മേഘമല്‍ഹാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് കമല്‍ പറഞ്ഞു. ''ഓണത്തിന് ഏഷ്യാനെറ്റില്‍ പ്രിമിയര്‍ ഷോ നടത്താമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അന്ന് അത് നടന്നില്ല. പിന്നീട് ആലോചിച്ചപ്പോള്‍ ഈ ചിത്രം തിയേറ്ററിലെത്തിയാല്‍ ഓടാന്‍ സാധ്യതയുണ്ടെന്ന് തോന്നി. നല്ലൊരു പടമാണിത്. അതുകൊണ്ടാണ് തീരുമാനം മാറ്റിയത്.''

[an error occurred while processing this directive]

ബിജു മേനോനെ നായകനാക്കിയത് ചിത്രത്തിന്റെ പബ്ലിസിറ്റിയെ ബാധിക്കില്ലേ എന്ന ചോദ്യത്തിന് മറുപടിയായി ബിജു മേനോന്‍ ഈ ചിത്രത്തില്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു.

ഓടുന്ന സിനിമയുടെ രഹസ്യം തനിക്കറിയില്ലെന്ന് കമല്‍ വ്യക്തമാക്കി. ''മധുരനൊമ്പരക്കാറ്റ് ഒരു നല്ല ചിത്രമായിരുന്നു. അത് പ്രദര്‍ശനവിജയം നേടുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ വിചാരിച്ചപോലെയൊന്നും സംഭവിച്ചില്ല. നമ്മുടെ പ്രേക്ഷകരുടെ മനശാസ്ത്രം ആര്‍ക്കും പിടികിട്ടാത്തതാണ്. ഓടിയാല്‍ ഓടി എന്നേ പറയാന്‍ പറ്റൂ. പിന്നെ ഓടുമോ ഇല്ലയോ എന്നതിനപ്പുറം എന്റെ സിനിമയില്‍ ജനം പ്രതീക്ഷിക്കുന്ന എന്റേതായ ടച്ച് നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്.''

മികച്ച സൃഷ്ടി വരാനിരിക്കുന്നേയുള്ളു: കമല്‍
കൂടുതല്‍ അഭിമുഖങ്ങള്‍
Mail this to a friend Post your feedback Print this page
        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India