[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

മമ്മൂട്ടിയ്ക്കും ജയറാമിനും പ്രിയന്റെ വിമര്‍ശനം
ഏപ്രില്‍ 25, 2002

തിരുവനന്തപുരം: മമ്മൂട്ടിയുടെ 'ഡാനി'യിലെ ഡാനി തോംപ്സണോ ജയറാമിന്റെ 'തീര്‍ത്ഥാടന'ത്തിലെ കരുണന്‍മാഷ്ക്കോ സംസ്ഥാനചലച്ചിത്രഅവാര്‍ഡില്‍ മികച്ചനടന്മാരാകാന്‍ കഴിഞ്ഞില്ല. എന്തായിരുന്നു കാരണം?

തീര്‍ത്ഥാടനത്തില്‍ ജയറാമിന്റെ മേക്കപ്പ് അഭിനയത്തെ മോശമാക്കി. 'ഡാനി'യിലാകട്ടെ മമ്മൂട്ടിക്ക് വേണ്ടവിധം അഭിനയിക്കാനുമായില്ല. - ജൂറി ചെയര്‍മാനായ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ഏപ്രില്‍ 25 വ്യാഴാഴ്ച സംസ്ഥാനഅവാര്‍ഡ് ചലച്ചിത്രപ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

രാജീവ്കുമാറിന്റെ 'ശേഷം' എന്ന ചിത്രം ടി.വി. ചന്ദ്രന്റെ 'ഡാനി'യേക്കാള്‍ നീതിപുലര്‍ത്തി. അതിനാലാണ് 'ശേഷം' മികച്ച ചിത്രമായത്. 'ഡാനി' ഒരു നടന്റെ ചിത്രമല്ല, ഒരു സംവിധായകന്റെ ചിത്രമായിരുന്നു. അതുകൊണ്ടാണ് ടി.വി. ചന്ദ്രന് അവാര്‍ഡ് നല്കിയത്. - പ്രിയദര്‍ശന്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ യാതൊരു രാഷ്ട്രീയ ചായ്വും ഉണ്ടായിട്ടില്ല. ചിത്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ ഇടതുപക്ഷ ചായ്വുണ്ടെന്ന ആരോപണത്തെയും പ്രിയദര്‍ശന്‍ നിഷേധിച്ചു.

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links