[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

മീരാ ജാസ്മിന് ദേശീയ അവാര്‍ഡ്
ആഗസ്ത് 14, 2004

Meera Jasmine
മീരാ ജാസ്മിന്‍
Vikram
വിക്രം
Manoj Vajpayee
മനോജ് വാജ്പേയി














ദില്ലി: പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മീരാ ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്. മലയാളത്തിന് മൊത്തം അഞ്ച് അവാര്‍ഡുകളാണ് ലഭിച്ചത്.

മലയാളചിത്രമായ മാര്‍ഗം സംവിധാനം ചെയ്ത രാജീവ് വിജയരാഘവന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. കാളിദാസന്‍ ആണ് മികച്ച ബാലനടന്‍. ചിത്രം എന്റെ വീട് അപ്പൂന്റേം.

നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തില്‍ നിന്ന് ഒരു നടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. 1994-ല്‍ ശോഭനയ്ക്കാണ് ഇതിന് മുമ്പ് മലയാളചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.

തമിഴ്നടന്‍ വിക്രമാണ് മികച്ച നടന്‍. ചിത്രം പിതാമഹന്‍. പിഞ്ജാര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മനോജ് വാജ്പേയിക്ക് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. വിവിധ സിനിമകളിലെ അഭിനയത്തിന് നെടുമുടി വേണു ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.

മികച്ച ചിത്രം സന്ദീപ് സാവന്ത് സംവിധാനം ചെയ്ത ശ്വാസ് (മറാത്തി) ആണ്. അബാര്‍ ആരണ്യ എന്ന ചിത്രം ഗൗതം ഘോഷിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഹിന്ദി ചിത്രമായ മുന്നാഭായി എംബിഎസ് ആണ് മികച്ച വിനോദചിത്രം.

ടി. വി. ചന്ദ്രന് മികച്ച സംവിധായകനുള്ള അവാര്‍ഡ് നഷ്ടമായത് ജൂറി ചെയര്‍മാന്റെ കാസ്റിംഗ് വോട്ടിലൂടെയാണ്. ടി. വി. ചന്ദ്രന്‍ സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം ആണ് മികച്ച കുടുംബക്ഷേമചിത്രം. മികച്ച മലയാളചിത്രം അശോക് ആര്‍. നാഥ് സംവിധാനം ചെയ്ത സഫലം ആണ്.

പിഞ്ജാര്‍ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡും നേടി. മികച്ച തിരക്കഥ: അബÿാസ് താരവാല (മഖ്ബൂല്‍). മികച്ച സഹനടി: ശര്‍മിള ടാഗോര്‍. മികച്ച സഹനടന്‍: പങ്കജ് കപൂര്‍.

ചലച്ചിത്ര അവാര്‍ഡുകളുമായി ബന്ധപ്പെട്ട് ദാറ്റ്സ്മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links