[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ഓര്‍മ്മ -> അരവിന്ദന്‍

അരവിന്ദന്‍: മഹാമൗനത്തിന്റെ സംഗീതം

A scene from Vasthuhara
അരവിന്ദന്റെ അവസാന ചിത്രമായ വാസ്തുഹാരയില്‍ നിന്ന്
വര്‍ണ്ണശബളമായ സര്‍ക്കസിന്റെ പിന്നാമ്പുറങ്ങളിലെ കഥയുമായി തമ്പും (1978), നാടോടിക്കഥയും മിത്തും കവിതയും ചേര്‍ന്ന കുമ്മാട്ടിയും (1978) ബൈബിളില്‍ നിന്നും ഇറങ്ങി വന്ന എസ്തപ്പാനും (1979) അസ്തിത്വം തേടി വീര്‍പ്പുമുട്ടുന്ന യുവത്വത്തിന്റെ ആവിഷ്ക്കാരവുമായി പോക്കുവെയിലും (1982) കുറ്റബോധം വേട്ടയാടുന്ന മനസുമായി ചിദംബരവും (1985) വികസനത്തിനൊപ്പം നഷ്ടമാകുന്നതെന്തെന്നറിയാത്ത ഗ്രാമത്തിന്റെ കഥയുമായി ഒരിടത്തും (1986) കഥകളിക്ക് സ്വന്തം വ്യാഖ്യാനവുമായി മാറാട്ടവും (1988) അഭയാര്‍ത്ഥികളുടെ വേദന അവതരിപ്പിക്കുന്ന വാസ്തുഹാരയും (1991) അരവിന്ദന്‍ ലോകസിനിമയ്ക്ക് സമ്മാനിച്ചു.

സംഗീതവും ചിത്രകലയും അരവിന്ദന് ദൗര്‍ബല്യമായിരുന്നു. അത് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്തു. ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴല്‍ വാദനം മാത്രമായിരുന്നു പോക്കുവെയിലിന്റെ പശ്ചാത്തല സംഗീതം. ഇഷ്ടമുള്ളത് വായിച്ചാല്‍ മതി എന്ന് അരവിന്ദന്‍ ചൗരസ്യയോട് പറയുകയായിരുന്നു. ബംഗാള്‍ പശ്ചാത്തലമായ വാസ്തുഹാരയ്ക്ക് സംഗീതം പകരാന്‍ ബംഗാളിയായ സലില്‍ ചൗധരി തന്നെ വേണമെന്ന് അരവിന്ദന് നിര്‍ബന്ധമായിരുന്നു.

[an error occurred while processing this directive]

വിമര്‍ശനങ്ങളും പുരസ്കാരങ്ങളും അരവിന്ദന്‍ ഒരേ മനസോടെയാണ് ഏറ്റുവാങ്ങിയത്. സ്വന്തം കല തിരിച്ചറിഞ്ഞു എന്നതാണ് അരവിന്ദന്റെ നേട്ടം. അരവിന്ദന്റെ ഓരോ സിനിമയിലും അദ്ദേഹത്തിന്റെ കലാസങ്കല്‍പ്പം തെളിഞ്ഞുകിടന്നു. അത് എന്റേതായിരുന്നില്ല എന്ന് നാണത്തോടെ പറയാന്‍ വേണ്ടി ഒരു സിനിമയും അരവിന്ദന്‍ സൃഷ്ടിച്ചില്ല.

Previous 1  2 
        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

ട്വന്റി 20 മോഹന്‍ലാല്‍ ചിത്രമായ കുരുക്ഷേത"
ട്വന്റി2
ഒന്നും ച
അറിയില്&
    

Results | Previous Results
blank
Recommended Links