[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ഓര്‍മ്മ -> നരേന്ദ്രപ്രസാദ്

വില്ലന്‍വേഷങ്ങള്‍ക്ക് പുതുഭാവം പകര്‍ന്ന നടന്‍

Narendraprasad
കരുത്തുറ്റ വില്ലന്‍വേഷങ്ങള്‍ക്ക് രൂപഭാവം പകര്‍ന്നാണ് നരേന്ദ്രപ്രസാദ് ചലച്ചിത്ര പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. അവയില്‍ മിക്ക കഥാപാത്രങ്ങളും അവിസ്മരണീയമായി. സവിശേഷമായ മാനറിസങ്ങളിലൂടെയും കുറിക്കുകൊള്ളും വിധം സംഭാഷണങ്ങള്‍ പറഞ്ഞും വില്ലന്‍ കഥാപാത്രങ്ങളെ ശക്തമായി അവതരിപ്പിക്കാന്‍ നരേന്ദ്രപ്രസാദിന് കഴിഞ്ഞു.

സിനിമയിലെത്തുന്നതിന് മുമ്പ് നാടകത്തിന്റെ മര്‍മമറിഞ്ഞിട്ടുള്ള നരേന്ദ്രപ്രസാദിന് 'സ്റേജ് പ്രസന്‍സ്' എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു. കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവയെ പ്രേക്ഷകരുടെ മനസിലേക്ക് എറിഞ്ഞു പിടിപ്പിക്കാന്‍ ആ അറിവ് നരേന്ദ്രപ്രസാദിനെ ഏറെ സഹായിച്ചിട്ടുണ്ട്. ഏറെ നാടകീയമായും പ്രത്യേക ശൈലിയിലുമാണ് നരേന്ദ്രപ്രസാദ് സംഭാഷങ്ങള്‍ പറഞ്ഞിരുന്നതെങ്കിലും കച്ചവട സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ 'വില്ലത്തരം' പകരാന്‍ ആ രീതിയിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു.

വില്ലന്‍ വേഷങ്ങളിലാണ് നരേന്ദ്രപ്രസാദ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പൊലിപ്പിക്കാനും അദ്ദേഹത്തിനായി. 'പൈതൃകം' എന്ന ചിത്രത്തിലെ സോമയാജിപ്പാട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നരേന്ദ്രപ്രസാദിന് 1994ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. പഴമയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെ പിടിക്കുന്ന സാത്വികനായ സോമയാജിപ്പാടിനെ ഹൃദയത്തിലേറ്റും വിധം അവതരിപ്പിക്കാന്‍ നരേന്ദ്രപ്രസാദിന് കഴിഞ്ഞു.

ശ്രീകുമാറിന്റെ 'അസ്ഥികള്‍ പൂക്കുമ്പോള്‍' എന്ന ചിത്രത്തിലൂടെയാണ് നരേന്ദ്രപ്രസാദ് സിനിമയില്‍ അരങ്ങേറിയത്. ഈ സിനിമയുടെ തിരക്കഥാരചനയിലും നരേന്ദ്രപ്രസാദ് പങ്കാളിയായിരുന്നു. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്രപ്രസാദ് എന്ന പ്രേക്ഷകരറിയുന്ന സിനിമാനടനുണ്ടാവുന്നത്.

Narendraprasad
ഷാജി കൈലാസ് ചിത്രങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് നരേന്ദ്രപ്രസാദ് നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 'സ്ഥലത്തെ പ്രധാന പയ്യന്‍സി'ലെ രാഷ്ട്രീയനേതാവ്, 'തലസ്ഥാന'ത്തിലെ ജി. കെ, 'ഏകലവ്യനി'ലെ സ്വാമി അമൂര്‍ത്താനന്ദ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നരേന്ദ്രപ്രസാദ് മലയാളത്തിലെ പ്രമുഖ നടന്‍മാരിലൊരാളായി മാറി.

'അക്ഷര'ത്തിലെ പത്രപ്രവര്‍ത്തകനായ കൃഷ്ണമൂര്‍ത്തി, 'മേലേപ്പറമ്പിലെ ആണ്‍വീടി'ലെ കുടുംബനാഥന്റെ കഥാപാത്രം, ടി. വി. ചന്ദ്രന്റെ 'സൂസന്ന'യിലെ കേണല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ തന്റെ അഭിനയജീവിതത്തില്‍ നരേന്ദ്രപ്രസാദ് ഗംഭീരമാക്കിയ വേഷങ്ങളാണ്. അസുരവംശം, പ്രവ ാചകന്‍, ഉസ്താദ്, വാഴുന്നോര്‍, ആറാം തമ്പുരാന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്.

ഒട്ടേറെ ടെലിവിഷന്‍ പരമ്പരകളിലു നരേന്ദ്രപ്രസാദ് അഭിനയിച്ചു. 'മംഗല്യം' തുടങ്ങിയ പരമ്പരകളില്‍ അദ്ദേഹം അഭിനയിച്ചുവരികയായിരുന്നു അദ്ദേഹം. ശ്യാമപ്രസാദിന്റെ മികച്ച സൃഷ്ടികളിലൊന്നായ 'മരണം ദുര്‍ബലം' എന്ന ടിവി പരമ്പരയിലെ എഴുത്തുകാരന്റെ കഥാപാത്രം നരേന്ദ്രപ്രസാദിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ഗംഭീരമായ വേഷങ്ങളിലൊന്നാണ്.

സാഹിത്യത്തിന്റെയും നാടകസംവിധാനത്തിന്റെയും അദ്ധ്യാപനത്തിന്റെയും സമ്പന്നമായ ഒരു ഭൂതകാലം പിന്നിട്ടാണ് നരേന്ദ്രപ്രസാദ് ചലച്ചിത്രരംഗത്തെത്തിയത്. മലയാള സാഹിത്യത്തിലെ ആധുനിക നിരൂപകരില്‍ ഒരാളായിരുന്ന നരേന്ദ്രപ്രസാദ് ആധുനികതയുടെ വക്താവും പ്രയോക്താക്കളുമായ മലയാള നിരൂപകരില്‍ പ്രമുഖനായിരുന്നു. കെ. പി. അപ്പന്‍, വി. രാജകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരോടൊപ്പം മലയാളത്തിലെ നവീന സാഹിത്യ നിരൂപണത്തിന് നരേന്ദ്രപ്രസാദ് പുതിയൊരു മുഖം വാര്‍ത്തു. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസ്സിലാക്കുക, അരങ്ങും പൊരുളും, ആധുനികതയുടെ മദ്ധ്യാഹ്നം, എന്റെ സാഹിത്യ നിരൂപണങ്ങള്‍, ജാതി പറഞ്ഞാലെന്ത് ?, സൗപര്‍ണിക, വെള്ളിയാഴ്ച, പടിപ്പുര, കുമാരന്‍ വരുന്നില്ല ഇവയാണ് പ്രധാന കൃതികള്‍.

'നാട്യഗൃഹം' എന്ന നാടകസംഘം സ്ഥാപിച്ച് നാടകങ്ങള്‍ അവതരിപ്പിച്ച നരേന്ദ്രപ്രസാദ് ഏറെ കാലം നാടകരംഗത്ത് സജീവമായിരുന്നു. നാടകകൃത്തായും നാടകസംവിധായകനായും നടനായും നാടകരംഗത്ത് അദ്ദേഹം തന്റെ പ്രതിഭയുടെ അടയാളങ്ങള്‍ പതിപ്പിച്ചു.

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India