clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം  »  ചലച്ചിത്രം

നിത്യഹരിതനായകന്റെ ഓര്‍മ്മയില്‍
  
RSS thatsMalayalam RSS feed thatsMalayalam iGoogle gadgets Free SMS Alerts in Malayalam  ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍   thatsMalayalam Bookmarks

നിത്യഹരിതനായകന്റെ ഓര്‍മ്മയില്‍

Prem Nazir
പ്രേംനസീര്‍
മലയാളത്തിലെ നിത്യഹരിതനായകനായിരുന്ന പ്രേംനസീര്‍ മരിച്ചിട്ട് 2001 ജനവരി 16ന് 12 വര്‍ഷം തികയുന്നു. നാലു ദശകത്തോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ആ വസന്തം 1989 ജനവരി 16നാണ് പൊലിഞ്ഞത്.

1926 ഡിസംബര്‍ 26ന് തിരുവനന്തപുരത്ത് ജനിച്ച അബ്ദുള്‍ ഖാദര്‍ എന്ന പ്രേംനസീര്‍ 'മരുമകള്‍ 'എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തിയത്. ആദ്യചിത്രത്തിലൂടെ തന്നെ നീണ്ടൊരു കലായാത്രയ്ക്ക് തുടക്കമിടാന്‍ നസീറിനു കഴിഞ്ഞു.

പിന്നീടങ്ങോട്ടുള്ള കലാജീവിതം 917 ചിത്രങ്ങള്‍ താണ്ടിയാണ് അവസാനിച്ചത്. വിശപ്പിന്റെ വിളി, ഇരുട്ടിന്റെ ആത്മാവ്, അടിമകള്‍, അിപുത്രി, അസുരവിത്ത്, നഗരമേ നന്ദി, അഴകുള്ള സെലീന, പ്രശ്നം ഗുരുതരം, പടയോട്ടം, ആരോമലുണ്ണി, കടത്തനാട്ട് മാക്കം, മുറപ്പെണ്ണ്, കാഞ്ചനസീത, ഒതേനന്റെ മകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളും ഈ കാലയളവില്‍ പിറന്നു. ഷീല, ശാരദ, ജയഭാരതി, മധുബാല, റാണി പത്മനി, ജയമാലിനി, വിജയശ്രീ... തുടങ്ങി ഒട്ടേറെ നായികമാരൊടൊത്തും നസീര്‍ അഭിനയിച്ചു.

അജാതശത്രു

Prem Nazir and Sarada in 'Triveni'
'ത്രിവേണി'യില്‍ ശാരദയോടൊപ്പം
കാമുകന്‍, മകന്‍, അച്ഛന്‍, ഭ്രാന്തന്‍, പൊലീസ് ഓഫീസര്‍, യാചകന്‍, അന്ധന്‍... നസീറിന് വഴങ്ങാത്ത വേഷങ്ങളൊന്നുമില്ലായിരുന്നു. ഏത് വേഷത്തെയും തന്റേതായ രീതിയില്‍ അവതരിപ്പിച്ചു ഫലിപ്പിച്ച നസീര്‍ മലയാള സിനിമയില്‍ മുമ്പെങ്ങുമില്ലാത്ത വിധം താരാരാധനയ്ക്ക് പാത്രമായി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍സ്റാര്‍ എന്ന പദവിക്ക് ഈ നടന്‍ അര്‍ഹനായത് അങ്ങനെയാണ്.

'അജാതശത്രു' എന്നായിരുന്നു നസീര്‍ തന്റെ കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്. എതിരാളികളാരുമില്ലാതെ മലയാള സിനിമയിലെ ഒരു കാലഘട്ടത്തെ നസീര്‍ പ്രതിനിധീകരിച്ചു. എണ്ണമറ്റ വിജയങ്ങളിലൂടെ മലയാള സിനിമയുടെ നെടുംതൂണായി നിന്നതും ഈ നടന്‍ തന്നെ.

12 Next
അടൂരിന് പ്രേംനസീര്‍ അവാര്‍ഡ്

Mail this to a friend Post your feedback Print this page
 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Have you downloaded the new Google Chrome browser?
Yes
No
I won't use that.
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India