മലയാളം
->
ചലച്ചിത്രം
->
ചിത്രവാര്‍ത്ത
->
പൂര്‍ണ്ണവാര്‍ത്ത
|
രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി: രേവതി
ജനവരി 30, 2002
 |
| രേവതി |
കൊച്ചി: രാഷ്ടീയത്തില്‍ നിന്ന് താന്‍ പിന്‍മാറിക്കഴിഞ്ഞെന്നും എന്നാല്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്നും ചലച്ചിത്ര നടിയും സംവിധായികയുമായ രേവതി.
തന്റെ പ്രായത്തിന് യോജിച്ച കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ താന്‍ തുടര്‍ന്നും അഭിനയിക്കുമെന്ന് രേവതി പറഞ്ഞു. ജനവരി 30 വെള്ളിയാഴ്ച എറണാകുളം പ്രസ് ക്ലബÿിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രേവതി.
താന്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് രേവതി വിശദീകരിച്ചു. അമേരിക്കയില്‍ താമസിക്കുന്ന ഒരു വീട്ടമ്മയുടെ ഏകാന്തലോകമാണ് ചിത്രത്തിന്റെ പ്രമേയം. നിര്‍മാതാവ് ഒഴികെ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെല്ലാം സ്ത്രീകളാണ്. ശോഭനയാണ് ചിത്രത്തിലെ നായിക.
|
|
|
|
|
|
|