മലയാളം
->
ചലച്ചിത്രം
->
ചിത്രവാര്‍ത്ത
->
പൂര്‍ണ്ണവാര്‍ത്ത
|
അടൂര്‍ പുതിയ ചിത്രമൊരുക്കുന്നു
ഡിസംബര്‍ 02, 2001
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അടൂര്‍ ഗോപാലകൃഷ്ണന്‍ പുതിയ ചിത്രമെടുക്കാന്‍ ഒരുങ്ങുന്നു. കഥാപുരുഷന്‍ ആണ് അടൂര്‍ അവസാനം ചെയ്ത കഥാചിത്രം.
സ്വാതന്ത്യ്രത്തിന് മുമ്പുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇക്കാലത്ത് ജീവിച്ചിരുന്ന ഒരു ആരാച്ചാരാണ് കേന്ദ്രകഥാപാത്രം. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കഥയുടെ വിശദാംശങ്ങളോ ചിത്രത്തിന്റെ പേരോ അടൂര്‍ പുറത്തുവിട്ടിട്ടില്ല. കന്യാകുമാരിക്കടുത്തുള്ള മരുത്വാമലയില്‍ വെച്ചാണ് ചിത്രീകരണം. അടൂരിന്റെ എല്ലാ ചിത്രങ്ങളിലും ഛായാഗ്രഹകനായിരുന്ന മങ്കട രവിവര്‍മ തന്നെയാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. ഫ്രഞ്ച് സഹകരണത്തോടെയാണ് ചിത്രം നിര്‍മിക്കുന്നത്.
കഥാപുരുഷനു ശേഷം രണ്ട് ഡോക്യുമെന്റികള്‍ അടൂര്‍ ചെയ്തിരുന്നു. കലാമണ്ഡലം ഗോപി, കൂടിയാട്ടം എന്നിവയായിരുന്നു അവ.
|
|
|
|
|
|
|