മലയാളം
->
ചലച്ചിത്രം
->
ചിത്രവാര്‍ത്ത
->
പൂര്‍ണ്ണവാര്‍ത്ത
|
പത്മരാജന്റെ മകന്‍ തിരക്കഥാകൃത്താവുന്നു
ഡിസംബര്‍ 07, 2001
പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ ചലച്ചിത്രരംഗത്തെത്തുന്നു. ഫാസില്‍ ചിത്രത്തിന് തിരക്കഥയെഴുതിയാണ് അനന്തപത്മനാഭന്‍ ചലച്ചിത്ര രംഗത്ത് തുടക്കമിടുന്നത്.
രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഫാസില്‍. ഇതില്‍ ഒരു ചിത്രത്തിന് 'മായാസുഗന്ധം' എന്ന് പേരിട്ടു. ഇതിന്റെ തിരക്കഥ ഫാസില്‍ തന്നെ പൂര്‍ത്തിയാക്കി. രണ്ടാമത്തെ ചിത്രത്തിനാണ് അനന്തപത്മനാഭന്‍ തിരക്കഥയെഴുതുന്നത്.
കഥാകൃത്തായ അനന്തപത്മനാഭന്‍ ടിവി അവതാരകനായി പ്രവര്‍ത്തിച്ചുവരുന്നു.
|
|
|
|
|
|
|