നരേന്ദ്രപ്രസാദിനെയും എന്‍.എഫ്.വര്‍ഗീസിനെയും പോലുള്ള നടന്‍മാരുടെ വിയോഗത്തോടെ മലയാളത്തില്‍ മികച്ച വില്ലന്‍ നടന്‍മാര്‍ക്ക് ദൗര്‍ലഭ്യമാണുണ്ടായത്. വില്ലന്‍മാരുടെ ക്ഷാമം കാരണം സായികുമാറിനും മറ്റും ഓടിനടന്ന് സിനിമകളില്‍ അഭിനയിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ മറുഭാഷാ വില്ലന്‍മാര്‍ക്ക് മലയാളത്തില്‍ സാധ്യതയേറുകയാണ്.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'ബിഗ് ബി'യില്‍ വില്ലനാവാന്‍ തമിഴില്‍ നിന്ന് ഒരു നടനെത്തുകയാണ്- പശുപതി. കമലഹാസന്റെ 'വിരുമാണ്ടി'യിലെ വില്ലന്‍ വേഷത്തിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടനാണ് പശുപതി. 'വെയില്‍' പോലുള്ള ചിത്രങ്ങളിലൂടെ നായകവേഷങ്ങളും ഈ നടനെ തേടിയെത്തി.
'ബിഗ് ബി'യില്‍ പൊലീസ് കമ്മിഷണറായാണ് പശുപതി വേഷമിടുന്നത്. കഥാപാത്രത്തിന്റെ പേര് ബാലാജി. കൊച്ചിയിലെത്തുന്ന ബാലാജി പൊലീസ് കമ്മിഷണറായി സ്ഥാനമേല്‍ക്കുന്നതോടെ പുതിയ ചില സംഭവവികാസങ്ങളാണുണ്ടാവുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 19 ചിത്രങ്ങളില്‍ പശുപതി അഭിനയിച്ചിട്ടുണ്ട്. 'വിരുമാണ്ടി' കഴിഞ്ഞാല്‍ മുംബൈ എക്സ്പ്രസ്, മജ എന്നീ ചിത്രങ്ങളിലും പശുപതിയുടേത് ശ്രദ്ധേയമായ പ്രകടനമായിരുന്നു.