ജയസൂര്യ നായകനായി വീണ്ടും ഒരു പരീക്ഷണം
വെള്ളി, ജനവരി 12, 2007
ജയസൂര്യ
ചതിക്കാത്ത ചന്തു, പുലിവാല്‍ കല്യാണം, സ്വപ്നക്കൂട്, കേരളാഹൗസ് വില്പനയ്ക്ക്...... നായകനായ ഒരു പിടി ചിത്രങ്ങളിലൂടെ ജയസൂര്യ തുടക്കത്തിലേ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചില ചിത്രങ്ങളുടെ പരാജയം കരിയറിന് വലിയ തിരിച്ചടിയുമായി. അതോടെ ഉപനായകവേഷങ്ങളിലേക്ക് ഈ നടന്‍ ചുരുങ്ങി.
ചതിക്കാത്ത ചന്തുവും പുലിവാല്‍ കല്യാണവും പോലെ ജയസൂര്യ നായകനായ ഒരു ചിത്രം ഇനി വിജയിക്കുമോ? 'ക്ലാസ്മേറ്റ്സ്' സൂപ്പര്‍വിജയം നേടിയെങ്കിലും ആ വിജയത്തിന്റെ മികവ് സംവിധായകനും തിരക്കഥാകൃത്തിനും അവകാശപ്പെട്ടതാണ്. യുവതാര ചിത്രങ്ങള്‍ക്ക് 'ഗ്യാരന്റി' ഉറപ്പുപറയാനാവില്ലെങ്കിലും നായകനായി അഭിനയിക്കുന്ന പുതിയ ചിത്രവുമായെത്തുന്ന ജയസൂര്യ ആത്മവിശ്വാസത്തിലാണ്.
നവാഗതനായ എസ്.പി.മഹേഷം സംവിധാനം ചെയ്യുന്ന 'ചങ്ങാതിപ്പൂച്ച' ഒരു ഇടവേളക്കു ശേഷം ജയസൂര്യ നായകനാവുന്ന ചിത്രമാണ്. ചതിക്കാത്ത ചന്തു, പുലിവാല്‍ കല്യാണം തുടങ്ങിയ ചിത്രങ്ങളുടെ പാറ്റേണില്‍ പെടുന്ന ചിത്രമാണ് ഇതും. നിത്യജീവിതത്തില്‍ പല വിഷമതകളും നേരിടേണ്ടി വരുന്ന നായകന്‍, അതില്‍ നിന്ന് രക്ഷപ്പെടാന്‍ അയാള്‍ ഉപയോഗിക്കുന്ന ചില കുതന്ത്രങ്ങള്‍, അത് സൃഷ്ടിക്കുന്ന തമാശകള്‍....