'നമ്മള്‍' എന്ന ചിത്രം കമല്‍ ഒരുക്കിയപ്പോള്‍ അതില്‍ അഭിനയിച്ചത് പുതുമുഖങ്ങളായ നായകന്‍മാരും നായികമാരുമായിരുന്നു. അറിയപ്പെടുന്ന താരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നിട്ടും ചിത്രം ഹിറ്റായി. ജിഷ്ണു, ഭാവന, രേണുകാ മേനോന്‍, സിദ്ധാര്‍ത്ഥ് എന്നീ നടന്‍മാര്‍ ആ ചിത്രത്തിലൂടെ സിനിമാലോകത്തെത്തി.
ഒരിക്കല്‍ക്കൂടി കമല്‍ പുതുമുഖങ്ങളുമായി മറ്റൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. 'കറുത്ത പക്ഷികള്‍' എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ പുതുമുഖ നായകനും നായികയുമാണ്. ചിത്രത്തിന്റെ പേര് 'ഗോള്‍'.
കലവൂര്‍ രവികുമാറാണ് 'ഗോളി'ന് തിരക്കഥ രചിക്കുന്നത്. 'നമ്മള്‍' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും കലവൂര്‍ രവികുമാറായിരുന്നു. 'മഞ്ഞ് പോലൊരു പെണ്‍കുട്ടി'ക്കു ശേഷമാണ് കലവൂര്‍ രവികുമാറും കമലും ഒന്നിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരിയും വയലാര്‍ ശരത്ചന്ദ്രവര്‍മയും രചിച്ച ഗാനങ്ങള്‍ക്ക് വിദ്യാസാഗറാണ് ഈണം പകരുന്നത്. നിര്‍മാണം നീലഗിരി പ്രൊഡക്ഷന്‍സ്.