ഒടുവില്‍ പൂജ മലയാളത്തില്‍
വെള്ളി, ഫെബ്രുവരി 23, 2007
പൂജ
തമിഴില്‍ ശ്രദ്ധേയയായ നടി പൂജക്ക് മലയാളത്തിലെത്താന്‍ കഴിഞ്ഞ വര്‍ഷം ഒരു അവസരം ഒരുങ്ങിയിരുന്നു. ദിലീപ്-ഷാജി കൈലാസ് ചിത്രം ഡോണിലെ നായികയാവാന്‍ പൂജയെ ക്ഷണിച്ചിരുന്നതാണ്. പക്ഷേ ഒരു സിംഹളീസ് ചിത്രത്തിന്റെ തിരക്കുകള്‍ കാരണം പൂജക്ക് ഡോണില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
പൂജക്ക് പകരം ഡോണില്‍ ഗോപിക നായികയായി. അങ്ങനെ മലയാളത്തില്‍ മുഖം കാണിക്കാനുള്ള ആദ്യഅവസരം പൂജക്ക് നഷ്ടമായി. എങ്കിലും മലയാളം പൂജയെ ഉപേക്ഷിച്ചിട്ടില്ല. നായികയാവാന്‍ മലയാളത്തില്‍ നിന്നും പുതിയ അവസരം പൂജയെ തേടിയെത്തിയിരിക്കുന്നു.
എം.എ.വേണു സംവിധാനം ചെയ്യുന്ന പന്തയക്കോഴിയില്‍ പൂജയാണ് നായിക. ലാല്‍ ക്രിയേഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ നരേനാണ്. ദിലീപിന്റെ നായികയാവാനുള്ള അവസരം നഷ്ടപ്പെട്ട പൂജ അങ്ങനെ നരേന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
തമിഴിലെ പട്ട്യാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് പൂജ ഇപ്പോള്‍. പത്മപ്രിയയാണ് ചിത്രത്തിലെ മറ്റൊരു നായിക.