ചോക്കളേറ്റ് ഹീറോക്ക് റോമ നായിക
ബുധന്‍, ഏപ്രില്‍ 18, 2007
റോമ
നോട്ട്ബുക്ക് വിജയമായില്ലെങ്കിലും ചിത്രത്തിലെ ഉപനായികയായ റോമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെന്നൈയില്‍ താമസമാക്കിയ ഈ ഉത്തരേന്ത്യക്കാരിയുടെ അഴകും ഒഴുക്കുള്ള അഭിനയവും മലയാളത്തിന് ഏറെ ഇഷ്ടപ്പെട്ടു. റോമ വീണ്ടും മലയാളത്തിലെത്തുമ്പോള്‍ ഇത്തവണ നായികാവേഷം.
ഷാഫി സംവിധാനം ചെയ്യുന്ന ചോക്കളേറ്റ് എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് റോമ വേഷമിടുന്നത്. ചിത്രത്തില്‍ ഉപനായകനായി ജയസൂര്യയും വേഷമിടുന്നുണ്ട്. ക്ലാസ്മേറ്റ്സിനു ശേഷം പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം. ലാലു അലക്സ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സൂപ്പര്‍ഹിറ്റുകളായ തുടര്‍ച്ചയായ രണ്ട് സൂപ്പര്‍താരചിത്രങ്ങള്‍ക്കു ശേഷമാണ് ഷാഫി യുവനായകരെ അണിനിരത്തി ഒരു ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി നായകനായ തൊമ്മനും മക്കളും, മായാവി എന്നീ ചിത്രങ്ങള്‍ വന്‍വിജയമായിരുന്നു.
മമ്മൂട്ടിയുടെ ഇമേജ് പരമാവധി പ്രയോജനപ്പെടുത്തി വന്‍വിജയം കൊയ്യുകയായിയിരുന്നു ഈ ചിത്രങ്ങളില്‍ ഷാഫി. എന്നാല്‍ സൂപ്പര്‍താരത്തെ നായകനാക്കി രണ്ട് ഫോര്‍മുലാ ചിത്രങ്ങളിലൂടെ സെയിഫ് ഗെയിം കളിച്ച് വിജയകൊയ്ത്ത് നടത്തിയ ഷാഫി പുതിയ ചിത്രത്തില്‍ യുവതാരങ്ങളെ അണിനിരത്തി ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ്.