മലയാളം
»
ചലച്ചിത്രം
»
ഓര്‍മ്മ
മലയാളത്തിന്റെ മുഖശ്രീ
നാല് പതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ശ്രീവിദ്യ മലയാളത്തിന്റെ മുഖശ്രീയായിരുന്നു. നിറഞ്ഞൊഴുകുന്ന സൗന്ദര്യവും ആഴമേറിയ കണ്ണുകളുമായി മലയാളിയുടെ സൗന്ദര്യസങ്കല്പത്തിന്റെ പ്രതീകമായിരുന്നു ശ്രീവിദ്യ.
ഓര്‍മയുടെ വെള്ളിത്തിരയില്‍ ചിരിയുമായി ഫിലോമിന
പ്രേക്ഷകരില്‍ ചിരിയും ദ്വേഷ്യവും നൊമ്പരവും പടര്‍ത്തിയ കഥാപാത്രങ്ങള്‍ ഫിലോമിനയുടെ സ്വതസിദ്ധമായ നാടകീയ ശൈലിയില്‍ വേറിട്ടുനിന്നു.
സൗന്ദര്യ: മലയാളത്തിനും പ്രിയങ്കരി
രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പേരിനെ അര്‍ഥവത്താക്കുന്ന സൗന്ദര്യവും നിറഞ്ഞ അഭിനയശേഷിയും ഈ നടിയെ മലയാളത്തിനും പ്രിയങ്കരിയാക്കി...
വില്ലന്‍വേഷങ്ങള്‍ക്ക് പുതുഭാവം പകര്‍ന്ന നടന്‍
കരുത്തുറ്റ വില്ലന്‍വേഷങ്ങള്‍ക്ക് രൂപഭാവം പകര്‍ന്നാണ് നരേന്ദ്രപ്രസാദ് ചലച്ചിത്ര പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്...
മോണല്‍: സ്വയമൊടുക്കിയ മറ്റൊരു നടി
നടിയെന്ന നിലയില്‍ നല്ലൊരു തുടക്കമിട്ട മോണലിന്റെ പേരും ദുരൂഹമായ ജീവിതത്തെ കുറിച്ചുള്ള സൂചനകള്‍ അവശേഷിപ്പിച്ച് ആത്മഹത്യ ചെയ്യുന്ന സിനിമാ നടിമാരുടെ പേരുകള്‍ക്കൊപ്പം ചേര്‍ക്കപ്പെടുകയാണ്...
അശോക്കുമാര്‍: ആറ് ദശകം നീണ്ട അഭിനയജീവിതം
ഒരു പക്ഷേ ഹിന്ദി ചലച്ചിത്ര ലോകത്ത് അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത അത്രയും നീണ്ട അഭിനയജീവിതമായിരുന്നു അശോക് കുമാറിന്റേത്...
സുന്ദരനായ വില്ലന്‍
മലയാളസിനിമ അപൂര്‍വÿമായ വിശേഷണമാണ് നടന്‍ ഉമ്മറിന് നല്കിയത്- 'സുന്ദരനായ വില്ലന്‍'. വില്ലന്‍ റോളുകളില്‍ തിളങ്ങിയ സിനിമയിലെ ഉമ്മറിനെ കാണികള്‍ വെറുത്തെങ്കിലും അദ്ദേഹത്തിന്റെ രൂപം എല്ലാവരെയും ആകര്‍ഷിച്ചു...
അരവിന്ദന്‍: മഹാമൗനത്തിന്റെ സംഗീതം
ഒരു പ്രതിഭയുടെ മനസിലെ മഹാമൗനത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു അരവിന്ദന്റെ സിനിമകള്‍. ഉത്തരായണം മുതല്‍ വാസ്തുഹാര വരെ നിറഞ്ഞുനിന്നത് ആ മഹാമൗനത്തിന്റെ സംഗീതമായിരുന്നു....
അഭിനയത്തിന്റെ മര്‍മ്മമറിഞ്ഞ പപ്പു
കതിരവട്ടം പപ്പു... ആരും മറക്കാത്ത മറക്കാനിഷ്ടപ്പെടാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ആ കലാകാരന്‍ മരിച്ചിട്ട് 2001 ഫിബ്രവരി 25ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു...
നിലച്ചുപോയ പൊട്ടിച്ചിരി
സിനിമ തീരും മുമ്പേ പൊടുന്നനേ നിലച്ചുപോയ പൊട്ടിച്ചിരി ; അതായിരുന്നു കടുവാക്കുളത്തിന്റെ അന്ത്യം...
അകാലത്തില്‍ പിരിഞ്ഞ തിരക്കഥയിലെ ഏകാന്തപഥികന്‍...
അഭിമുഖത്തിന് തീയതി കുറിച്ചശേഷം ചരമക്കുറിപ്പ് എഴുതേണ്ടിവരിക... ശശിധരന്‍ ആറാട്ടുവഴി ഈയിടെ അന്തരിച്ചപ്പോള്‍ ഇന്ത്യാഇന്‍ഫോയ്ക്കു ചെയ്യേണ്ടിവന്നിരിക്കുന്നത് ഇതാണ്...
പത്മരാജന്‍: ജനുവരിയുടെ നഷ്ടം
മൗലികതയുടെ കാന്തസ്പര്‍ശമേറ്റ ഒരു കൂട്ടം ചിത്രങ്ങള്‍ മലയാളിക്ക് നല്‍കി കടന്നുപോയ പത്മരാജന്‍ മരിച്ചിട്ട് 2001 ജനുവരി 23ന് 10 വര്‍ഷം തികയുന്നു...
നിത്യഹരിതനായകന്റെ ഓര്‍മ്മയില്‍
മലയാളത്തിലെ നിത്യഹരിതനായകനായിരുന്ന പ്രേംനസീര്‍ മരിച്ചിട്ട് 2001 ജനവരി 16ന് 12 വര്‍ഷം തികയുന്നു. നാലു ദശകത്തോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ആ വസന്തം 1989 ജനവരി 16നാണ് പൊലിഞ്ഞത്...
സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ പ്രതിഭ
കാല്‍ നൂറ്റാണ്ടു കാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന് തന്റേതായ സ്ഥാനം പിടിച്ചെടുത്ത എം.ജി. സോമന്‍ മരിച്ചിട്ട് 2000 ഡിസംബര്‍ 12ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു...
ഇവിടെയൊരു ബോബി ജീവിച്ചിരുന്നു....
നീണ്ടു വളഞ്ഞ മൂക്കും മെലിഞ്ഞുകുറുകിയ ശരീരവുമായി ഒരു ഹാസ്യ നടന്‍ കേരളത്തില്‍ ജീവിച്ചിരുന്നു... ശരീരത്തിന്റെ ചലനങ്ങളേക്കാളുപരി മുഖത്തു വിരിയുന്ന ഭാവവൈവിധ്യങ്ങള്‍ കൊണ്ട് തങ്ങളെ ചിരിപ്പിച്ച ബോബി കൊട്ടാരക്കരയെ ഇനി മലയാളികള്‍ ഓര്‍ക്കുക ഇങ്ങിനെ...
ആ ചൈതന്യം മാഞ്ഞിട്ട് ഇരുപത് വര്‍ഷം
പുരുഷ സൗന്ദര്യത്തിന്റെ സര്‍വ ലക്ഷണങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ജയന്റെ ചൈതന്യം ഇല്ലാതായിട്ട് 2000 നവംബര്‍ 16ന് വ്യാഴാഴ്ച ഇരുപത് വര്‍ഷം തികയുന്നു...
പൗരുഷത്തെയും സ്വഭാവഗുണത്തെയും സമന്വയിപ്പിച്ച അതുല്യപ്രതിഭ
മലയാളത്തില്‍ പൗരുഷ കഥാപാത്രങ്ങള്‍ക്കും വില്ലന്‍ കഥാപാത്രങ്ങള്‍ക്കും പുതിയ മാനവും തേജസ്സും നല്‍കിയ നടനാണ് ബാലന്‍ കെ. നായര്‍. മുഖത്തിന്റെയും സ്വരത്തിന്റെയും സമന്വയത്തിലൂടെ മലയാളിയെ പുളകം കൊള്ളിച്ച അതുല്യ സ്വഭാവ നടന്‍...
|
 |
|