തിരുവനന്തപുരം: കേരളത്തിലെ 286 സര്‍ക്കാര്‍ സ്കൂളുകളില്‍ പ്ലസ് ടു അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഈ സ്കൂളുകളിലേക്ക് 3718 അധ്യാപകരുടെയും 598 ലാബ് അസിസ്റന്റുകളുടെയും തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. സപ്തംബര്‍ 22 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്.
എസ്എസ്എല്‍സി ഗ്രേഡിംഗിലെ അപാകതകള്‍ പരിഹരിക്കാന്‍ ത്രിതല സമിതികള്‍ രൂപീകരിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. ഹയര്‍സെക്കന്ററി ഡയറക്ടറേറ്റിന് മുന്നില്‍ മൂന്ന് റീജണല്‍ ഓഫീസുകള്‍ തുറക്കും.