clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത

കൊച്ചി, പരിയാരം: പ്രവേശനം റദ്ദാക്കിയത് ശരിവെച്ചു
ശനി, ഒക്ടോബര്‍ 16, 2004  
RSS ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ദില്ലി: കൊച്ചി,പരിയാരം സഹകരണ മെഡിക്കല്‍ കോളെജുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് ഇക്കൊല്ലം നടത്തിയ പ്രവേശനം റദ്ദാക്കിയ ഹൈകോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. പ്രവേശന പരീക്ഷയുടെ യോഗ്യതാ ലിസ്റില്‍നിന്ന് മെരിറ്റടിസ്ഥാനത്തില്‍ പ്രവേശനം നല്കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.

കൊച്ചി, പരിയാരം സഹകരണ മെഡിയ്ക്കല്‍ കോളെജുകളില്‍ മാനേജ്മെന്റ് ക്വാട്ടയിലേക്ക് നടത്തിയ പ്രവേശനം തങ്ങളെ ഞെട്ടിപ്പിക്കുന്നുവെന്നും സാമ്പത്തിക പരിഗണന നോക്കിയാണ് പ്രവേശനം നടത്തിയതെന്ന് ഒറ്റനോട്ടത്തില്‍വ്യക്തമാകുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. അന്യായമായിട്ടാണ് പ്രവേശനം നടത്തിയതെന്ന് കീഴ്ക്കോടതിക്ക് ബോധ്യപ്പെട്ടതില്‍തെറ്റില്ല. ആ അഭിപ്രായം തന്നെയാണ് തങ്ങള്‍ക്കുമുള്ളത്. അതിനാല്‍ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ല-ജസ്റിസുമാരായ വൈ.കെ.സബര്‍വാളും ഡി.എം.ധര്‍മ്മാധികാരിയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

കോളെജുകള്‍ നടത്തിയ പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സഹകരണ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജി,സ്വാശ്രയ മെഡിക്കല്‍ കോളേജ് നിയമമുള്‍പ്പെടെ പ്രൊഫഷണല്‍ കോളേജുകളിലെ പ്രവേശന വിഷയങ്ങള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് സുപ്രീംകോടതി പറഞ്ഞു.

ഹൈക്കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍,രണ്ടു കോളേജുകളിലായുള്ള മാനേജ്മെന്റ് സീറ്റുകളില്‍ 67 വിദ്യാര്‍ത്ഥികളെ പ്രവേശിപ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ഇനി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാം.

ഈ രണ്ടു കോളേജുകളിലും മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തില്‍ 'തല്‍സ്ഥിതി നിലനിര്‍ത്തി'ക്കൊണ്ട് ഒക്ടോബര്‍ ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി പിന്‍വലിച്ചു.

മാനേജ്മെന്‍റിന്‍െറ അപ്പീല്‍ ഹര്‍ജിയെ,മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ചോദ്യം ചെയ്തു. സംസ്ഥാനസര്‍ക്കാര്‍ പാസ്സാക്കിയ സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് നിയമത്തിന് വിരുദ്ധമായിട്ടാണ് പ്രവേശനം നടത്തിയതെന്ന് വിദ്യാര്‍ത്ഥികളുടെ അഭിഭാഷകന്‍ഗോപാല സുബ്രഹ്മണ്യം വാദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം.വി. രാഘവനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സിപിഐയും ഇതേ ആവശ്യമുന്നയിച്ചു.

കോടതി വാര്‍ത്തകള്‍



 പ്രതികരണങ്ങള്‍
[ പ്രതികരണം പതിയ്ക്കൂ ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India