തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സമിതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന്റെ ദിശ നിര്‍ണയിക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന് കീഴിലായി മുൂന്ന് മേഖലാ സമിതികള്‍ തുടങ്ങും. അടുത്ത വര്‍ഷം മുതല്‍ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുള്ള സ്കൂളുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു.