ദില്ലി: കേരളത്തില്‍ ഐഐടി തുടങ്ങുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പധാനമന്ത്രി ഉറപ്പ് നല്‍കിയതായി വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
സംസ്ഥാനത്ത് എത്രയും വേഗം ഐഐടി തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ കത്ത് പ്രധാനമന്ത്രിക്ക് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഐഐടി പദവി നല്‍കാന്‍ യോഗ്യതയുള്ള സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി നിയോഗിച്ചിട്ടുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും മന്ത്രി പറഞ്ഞു.