| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
കൊച്ചി: ടിവി പരിപാടിയില്‍ പങ്കെടുത്തതിന് ചലച്ചിത്രതാരം മമ്മൂട്ടിക്ക് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നടന്‍ ജഗദീഷിന് വിലക്കേര്‍പ്പെടുത്തിയതായും അസോസിയേഷന്‍ അറിയിച്ചു.
സിനിമാതാരങ്ങള്‍ ടിവി പരിപാടികളിലും സ്റേജ് പരിപാടികളിലും പങ്കെടുക്കുന്നതിന് നേരത്തെ ഏര്‍പ്പെടുത്തി നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് അസോസിയേഷന്റെ ഈ നടപടി. റംസാന്‍ ദിനത്തില്‍ സംപ്രേഷണം ചെയ്ത സൂര്യാ ടിവിയിലെ മെലഡി എന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് മമ്മൂട്ടിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഗള്‍ഫിലെ താരനിശയില്‍ പങ്കെടുത്തതിന് ജഗദീഷിന് വിലക്കേര്‍പ്പെടുത്തിയത്. ജഗദീഷിനെ ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ചെയ്യരുതെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 25ന് നടന്ന പരിപാടിയുടെ പേരിലാണ് വിലക്ക്. പരിപാടിയില്‍ കാവ്യാ മാധവന്‍, ഇന്ദ്രന്‍സ് എന്നിവരും പങ്കെടുത്തിരുന്നെങ്കിലും താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രമുഖരിലൊരാളായ ജഗദീഷിനു മാത്രമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
|
||||||||||||||||||||||||
|