കുമരകം ബോട്ടപകടം
കോട്ടയം ജില്ലയിലെ കുമരകത്ത് ബോട്ട് മുങ്ങി നാല്പതോള മരിച്ചു. മുഹമ്മയില്‍ നിന്ന് കുമരകത്തേക്കു വരികയായിരുന്ന യാത്രാബോട്ടാണ് മുങ്ങിയത്. പഴയബോട്ടില്‍ കൂടുതല്‍ യാത്രക്കാര്‍ കയറിയതാണ് അപകടകാരണമായത്. ..കൂടുതല്‍
ഹിമാമുദ്ദീന്‍
വ്യവസായരംഗത്ത് കുതിച്ചുയര്‍ന്ന ഹിമാമുദ്ദീന്‍ കോടിക്കണക്കിന് രൂപയുടെ അവിഹിതഇടപാടിനെ തുടര്‍ന്ന് ഗള്‍ഫില്‍ പൊലീസിന് കീഴടങ്ങി. ഹൈപവര്‍ ഗ്രൂപ്പിലൂടെ കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ ഹിമാമുദ്ദീന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് വരെ ആരോപണം... കൂടുതല്‍
എന്‍സിപി
എന്‍സിപി പിളര്‍പ്പാണ് മറ്റൊരു സംഭവം. രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് (എസ്)വീണ്ടും പുനരുജ്ജീവിപ്പിച്ച് മുന്നോട്ട് വന്നതോടെയാണിത്... കൂടുതല്‍
വിവാദങ്ങള്‍; അഴിമതികള്‍
കോഴിവിവാദം
കോഴിവിവാദം കേരളത്തിന്റെ ഖജനാവിന് 86 കോടി നഷ്ടമുണ്ടാക്കുന്ന തരത്തില്‍ തമിഴ്നാട്ടിലെ കോഴികൃഷിക്കാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ധനമന്ത്രി ശങ്കരനാരായണന്റെ നേതൃത്വത്തില്‍ അന്യസംസ്ഥാനങ്ങളിലെ കോഴിക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി വേണ്ടെന്നുവച്ചു....
കൂടുതല്‍
ഹവാലഇടപാട്
കേരളത്തിലെ ചില ബാങ്കുകളുടെ സഹായത്തോടെ മുംബൈയില്‍ നിന്ന് 336 കോടി രൂപ കടത്തിയെന്ന കേസ് ഏറെ വിവാദം സൃഷ്ടിച്ചു. ഇതിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ എന്ന വ്യക്തി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കേരളത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പടുെത്താനാണ് ഇത്രയും തുക എത്തിയതെന്നും ആരോപണം. സുരേന്ദ്രനെ അറസ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. കേസ് ഇപ്പോഴും അന്വേഷണത്തില്‍... കൂടുതല്‍
മലങ്കര സഭാതര്‍ക്കം
2002ല്‍ സര്‍ക്കാരിന് മാറാത്തലവേദനയായി മാറിയത് മലങ്കരസഭയിലെ ഇരുക്രിസ്തീയവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. മലങ്കരസഭയുടെ പരമാധികാരം ആര്‍ക്ക് എന്നതിനെച്ചൊല്ലി പാത്രിയാര്‍ക്കീസ്-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സുപ്രീംകോടതിയെക്കൊണ്ടും പരിഹരിക്കാന്‍ കഴിയില്ലെന്ന അവസ്ഥയാണിപ്പോള്‍. തര്‍ക്കം ഇപ്പോള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ ഇതൊരു സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്നു. ഈയിടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ഒരംഗത്തെ തെരുവില്‍ വെട്ടിക്കൊന്ന സംഭവം കൂടി അരങ്ങേറിയതോടെ പ്രശ്നത്തില്‍ ഇടപെടാനൊരുങ്ങുകയാണ് സര്‍ക്കാര്‍... കൂടുതല്‍
സ്ത്രീപീഡനം
ജോലി വാഗ്ദാനം ചെയ്ത് മന്ത്രിമാരായ കാര്‍ത്തികേയനും കടവൂര്‍ ശിവദാസനും പീഡിപ്പിച്ചതായി യുവതിയുടെ പരാതി. അയല്‍പക്കത്തെ കുട്ടിയെ പീഡിപ്പിച്ച പി.കെ. വേണുക്കുട്ടന്‍നായരെ പൊലീസ് അറസ്റ് ചെയ്തു. കെ. അച്യുതന്‍ എംഎല്‍എ പീഡിപ്പിച്ചതായി പാലക്കാട് നിന്നും റാണി വിജയന്റെ ആരോപണം. പക്ഷെ ആരോപണം അന്വേഷണത്തില്‍ തള്ളിപ്പോയി.
കോഴിക്കോട് പൊള്ളലേറ്റ് ആശുപത്രിയിലായ യുവതിയെ ആശുപത്രി ജീവനക്കാരന്‍ ബലാത്സംഗം ചെയ്തെന്ന ആരോപണം വിവാദമായി. കൊച്ചിയിലെ പെണ്‍വാണിഭക്കേസും ഏറെ വിവാദമായി... കൂടുതല്‍
വ്യാജരേഖക്കേസ്
336 കോടി രൂപ കേരളത്തിലേക്ക് കടത്തിയതിന് പിന്നില്‍ മന്ത്രി കെ.വി. തോമസിന് പങ്കുണ്ടെന്ന് കേരളത്തിന്റെ വിജിലന്‍സ് ഡിജിപി സൂചിപ്പിക്കുന്നതായ രേഖ പുറത്തിറങ്ങിയത് ഒച്ചപ്പാടുണ്ടാക്കി. സൂര്യടിവിയിലൂടെയാണ് ഈ രേഖയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. അന്വേഷണത്തില്‍ ഈ രേഖ വ്യാജമായി ചമച്ചതാണെന്ന് തെളിഞ്ഞു. മന്ത്രി തോമസിനെ ക്രൂശിക്കാന്‍ ഈ വ്യാജരേഖ സൃഷ്ടിച്ചത് ശോഭനാ ജോര്‍ജ്ജ് എംഎല്‍എയും അവരുടെ പിഎ അനില്‍ പി. ശ്രീരംഗവും പത്രപ്രവര്‍ത്തകന്‍ ജയചന്ദ്രനും ചേര്‍ന്നാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തല്‍. ശോഭനാ ജോര്‍ജ്ജ് എംഎല്‍എയെ അറസ്റ് ചെയ്തു. സൂര്യ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ ഈ കേസില്‍ ബലിയാടക്കപ്പെടുകയായിരുന്നു... കൂടുതല്‍
മതികെട്ടാന്‍ വനംകയ്യേറ്റം
ഇടുക്കിജില്ലയിലെ മതികെട്ടാന്‍ വനഭൂമി കര്‍ഷകര്‍ കയ്യേറിയെന്ന പ്രശ്നം സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നതുവരെയെത്തി. വനംകയ്യേറ്റത്തിന്റെ പേരില്‍ സര്‍ക്കാരിലെ രണ്ട് വകുപ്പുകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തതോടെ കാര്യങ്ങള്‍ വഷളായി. വനംകയ്യേറ്റത്തിന് കാരണം വനം വകുപ്പാണെന്ന് റവന്യൂമന്ത്രി മാണിയും അല്ല റവന്യൂവകുപ്പാണെന്ന് വനംമന്ത്രി സുധാകരനും ആരോപിച്ചു. ഒടുവില്‍ വനംകയ്യേറിയ കര്‍ഷകരെ സര്‍ക്കാരിന് കുടിയൊഴിപ്പിക്കേണ്ടിവന്നു... കൂടുതല്‍
പൊലീസ് നയം
പൊലീസിനെ കയറൂരിവിട്ടിരിക്കുന്നുവെന്ന ആരോപണം ശക്തമായി. 2002ജനവരി 30നാണ് കെ.ജെ. ജോസഫ് ക്രമസമാധാനച്ചുമതലയുള്ള ഡിജിപിയായി രംഗത്ത് വന്നത്. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ശുദ്ധീകരിക്കാന്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ അവസാനിപ്പിക്കാന്‍ ആന്റണിയുടെ നിര്‍ദേശം. ഇതനുസരിച്ചുള്ള പ്രവര്‍ത്തനശൈലി രാഷ്ട്രീയക്കാരില്‍ നിന്നും, പ്രത്യേകിച്ച് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ശക്തമായ വിമര്‍ശനം ക്ഷണിച്ചുവരുത്തി. പൊലീസ് രാഷ്ട്രീയക്കാരെ പീഡിപ്പിക്കുന്നു എന്നിടത്തോളം വരെയെത്തി വിമര്‍ശനങ്ങള്‍. .. കൂടുതല്‍
മദനിയുടെ മോചനം
കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് മദനിയുടെ മോചനം യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പിഡിപിനേതാവിന്റെ വെളിപ്പെടുത്തല്‍ ആന്റണിയ്ക്ക് കളങ്കമായി. മദനിയുടെ മോചനം ആവശ്യപ്പെട്ട് പിഡിപി തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതും ഇതിനെച്ചൊല്ലി ബാലകൃഷ്ണപിള്ള നടത്തിയ വിവാദപ്രസംഗവും ചര്‍ച്ചാവിഷയമായി. ഇത് പിഡിപിയുടെ പ്രതിച്ഛായയെ ബാധിച്ചു. മദനിയുടെ മോചനത്തിന് ശ്രമിക്കാമെന്ന് ആന്റണി വാഗ്ദാനം നല്കിയതോടെ പ്രശ്നം തല്ക്കാലം കെട്ടടങ്ങി... കൂടുതല്‍
വൃക്കവിവാദം
കോഴിക്കോടെ ഒരൂ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് വൃക്കത്തട്ടിപ്പ് നടക്കുന്നതായി വാര്‍ത്ത. മന്ത്രി പി. ശങ്കരന് ഈ ആശുപത്രി ഉടമകളുമായി ബന്ധമുണ്ടെന്ന് ആരോപണം. ഇതോടെ കേരളത്തില്‍ വൃക്കവിവാദവും ശ്രദ്ധാവിഷയമായി... കൂടുതല്‍
ദിലീപ് വിവാദം
വണ്ടിച്ചെക്ക് നല്കിയ നിര്‍മ്മാതാവ് ദിനേശ്പണിക്കര്‍ക്കെതിരെ ദിലീപ് നല്കിയ കേസ് സിനിമാരംഗത്ത് കോളിളക്കമായി. ദിലീപിനെ നിരോധിക്കാന്‍ ഫിലിംചേംബര്‍ തീരുമാനിച്ചതോടെ വിവാദം കത്തിക്കയറി... കൂടുതല്‍
സ്പീക്കറും മാധ്യമപ്രവര്‍ത്തകരും
നിയമസഭയില്‍ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തിയത് ഒച്ചപ്പാടുണ്ടാക്കി. സ്പീക്കര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം. ദൃശ്യമാധ്യമങ്ങള്‍ സഭ ബഹിഷ്കരിച്ചു.
ഒടുവില്‍ സ്പീക്കര്‍ ദൃശ്യമാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു... കൂടുതല്‍
ചേകന്നൂര്‍ മൗലവിവധം
ചേകന്നൂര്‍ മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടി വേണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ സിബിഐ ആറ് വര്‍ഷമായി അന്വേഷണം നടത്തുകയാണ്.
കേസില്‍ പ്രതികളെന്ന് കണ്ടെത്തിയ ചിലര്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിരിക്കുകയാണ് സിബിഐ. മൂന്ന് പ്രതികളെയാണ് കേസില്‍ ഇതുവരെയായി അറസ്റ് ചെയ്യാനുണ്ട്. ഇനി അഞ്ചു പേരെ കൂടി പിടികിട്ടാനുണ്ട്... കൂടുതല്‍
മദ്യനയം
മദ്യത്തെച്ചൊല്ലിയുള്ള ഒച്ചപ്പാടുകള്‍ എല്ലാകൊല്ലത്തെയും പോലെ 2002ലും സജീവമായിരുന്നു. സഹകരണസംഘങ്ങള്‍ക്ക് പകരം വ്യക്തികള്‍ക്ക് കള്ള്ഷാപ്പുകള്‍ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ മദ്യനയം ഇക്കുറിയും വിവാദമായി. ആന്റണി മദ്യമാഫിയയുടെ പിടിയിലാണെന്നാരോപിച്ച് സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ക്രിസ്തീയസംഘടനകളും അതിനെ അനുകൂലിച്ച് വെള്ളാപ്പള്ളിയും നിലയുറപ്പിച്ചതോടെ മദ്യത്തെച്ചൊല്ലിയുള്ള വിവാദചിത്രം പൂര്‍ണ്ണം... കൂടുതല്‍
എംടിയും ദേവനും കൊമ്പുകോര്‍ത്തപ്പോള്‍...
സാംസ്കാരിക രംഗത്തെ ഏറ്റവും വലിയ വിവാദമായിരുന്നു അത്. ആത്മമിത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍ നായരും വിമര്‍ശകനും ശില്പിയുമായ എം.വി. ദേവനും തമ്മിലുള്ള വാഗ്യുദ്ധം. അത് കോടതി മുറിയിലേക്ക് നീങ്ങിയപ്പോള്‍ മാധ്യമങ്ങള്‍ അതിന് വലിയ പ്രാധാന്യം കല്പിച്ചു. ഒടുവില്‍ എംടി ദേവനെതിരെ നല്കിയ അപകീര്‍ത്തിക്കേസില്‍ ദേവന്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ വിവാദം കെട്ടടങ്ങി... കൂടുതല്‍