ലോകം പുതിയ മാറ്റങ്ങളിലേക്ക് ചുവടുവയ്ക്കുന്നതിന്റെ ആരവങ്ങളായിരുന്നു 2002ല്‍ മുഴങ്ങിക്കേട്ടത്. തീവ്രവാദത്തിനെതിരെ ലോകമാകെ മുന്നണിയുണ്ടാക്കുന്നതില്‍ അമേരിക്ക വിജയിച്ചു. പക്ഷെ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നയം മൂലം അമേരിക്കക്കതില് പൂര്‍ണ്ണവിജയം നേടാനായില്ല. ശ്രീലങ്കയിലെ സമാധാനചര്‍ച്ചകള്‍ വലിയൊരു മാറ്റത്തിന്റെ നാന്ദിയാണ്. സദ്ദാമിന്റെ രക്തംകൊണ്ട് അമേരിക്കയും ബ്രിട്ടനും ഗള്‍ഫിലെ എണ്ണപ്പാടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള കരുനീക്കങ്ങളിലാണ്. യുദ്ധവും സമാധാനവും മാറിമാറി നല്കിയ ലോകത്തിന്റെ പോയവര്‍ഷത്തെ ഹൃദയമിടിപ്പുകള്‍....ഇതാ......
 |
പഴുക്കുന്ന മുറിവായി മധ്യേഷ്യ...
മധ്യേഷ്യ ലോകത്തിന്റെതന്നെ കണ്ണിലെ കരടായി മാറിയിരിക്കുന്നു. അമേരിക്ക നല്കേണ്ടിവരുന്ന വില മുഴുവന്‍ മധ്യേഷ്യയ്ക്ക് വേണ്ടിയാണ്. ഇസ്രയേലിന്റെ കണ്ണടച്ച് പിന്തുണയ്ക്കുന്ന നയം തന്നെ അമേരിക്ക ഇപ്പോഴും തുടരുകയാണ്. ഇസ്രയേലാകട്ടെ, മുമ്പെങ്ങുമില്ലാത്ത വിധം പലസ്തീനില്‍ സംഹാരതാണ്ഡവമാടുന്നു. ഒറ്റപ്പെട്ട മനുഷ്യബോംബാക്രമണത്തിലൂടെ പലസ്തീനും ദുഷ്പേര് സമ്പാദിക്കുന്നു. അതെ, പരിഹാരമില്ലാത്ത മുറിവായി മധ്യേഷ്യ പഴുക്കുകയാണ്... കൂടുതല്‍
|
 |
വീണ്ടും സദ്ദാം 
2001ല്‍ ബിന്‍ലാദനായിരുന്നു ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമെങ്കില്‍ 2002ല്‍ സദ്ദാമാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും സദ്ദാമിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ 1990ലെ ഗള്‍ഫ് യുദ്ധകാലത്തേതുപോലെയാണ് ഇപ്പോഴത്തെ സദ്ദാമിന്റെ പ്രതിച്ഛായ. അന്ന് ഒരു ഭീകരന്റെ മുഖച്ഛായയായിരുന്നു സദ്ദാമിനെങ്കില് ഇപ്പോള്‍ അദ്ദേഹം മര്യാദക്കാരനെപ്പോലെ സംസാരിക്കുന്നു. അതുകൊണ്ട് തന്നെ സദ്ദാമിന് ഇക്കുറി ലോകരാഷ്ട്രങ്ങളില്‍ പലരുടെയും പിന്തുണയുണ്ട്... കൂടുതല്‍
|
 |
ശ്രീലങ്കയില്‍ സമാധാനം
ശ്രീലങ്കയുടെ സമാധാനത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കുകയാണ്. വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത് മുതല്‍ തുടങ്ങിയ വെടിനിര്‍ത്തല്‍ ഇപ്പോഴും തുടരുന്നു. മാത്രമല്ല, ഇപ്പോള്‍ നോര്‍വെÿയുടെ സാന്നിധ്യത്തില്‍ മൂന്ന് റൗണ്ട് സമാധാനചര്‍ച്ച നടന്നു കഴിഞ്ഞു. തമിഴ്പുലികളെ ഭരണത്തില്‍ പങ്കാളികളാക്കാനുള്ള തലത്തിലേക്ക് ശ്രീലങ്കന്‍ ഭരണകൂടം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ചരിത്രം തിരുത്തിക്കൊണ്ട് ശ്രീലങ്കന്‍ ടെലിവിഷന്‍ ആദ്യമായി പുലിനേതാവ് പ്രഭാകരന്റെ പ്രസംഗം സംപ്രേഷണം ചെയ്തു. അതെ ശ്രീലങ്ക പുതിയ പ്രഭാതത്തിലേക്ക് ചുവടുവയ്ക്കുകയാണ്... കൂടുതല്‍
|
 |
പുതിയ അഫ്ഗാനിസ്ഥാന്
തീവ്രവാദികളുടെയും മതമൗലികവാദികളുടെയും കൈകളിലായിരുന്ന അഫ്ഗാനിസ്ഥാന് പുതിയൊരു ഹൃദയം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. അല്‍ക്വെയ്ദയുടെ അഫ്ഗാനിസ്ഥാനിലെ വേരറുത്ത അമേരിക്ക ലോകമാകെ ഇസ്ലാമിക തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പുതിയൊരു ലോകത്തേക്ക് അഫ്ഗാനിസ്ഥാനെ നയിക്കുന്നു... കൂടുതല്‍
|