[an error occurred while processing this directive]
മലയാളം -> പുതുവത്സരം - 2003ല്‍

Adoor Gopalakrishnan Veerappan Antony Sachin Mohanlal Saddam Hussain Anju George


മറ്റൊരു വര്‍ഷം കൂടി കഴിയുന്നു. പുതു നൂറ്റാണ്ടിന്റെ നാലാം വര്‍ഷത്തിലേയ്ക്ക് എത്തുകയാണ് നമ്മള്‍. കഴിഞ്ഞ വര്‍ഷം നാം, നമ്മുടെ സമൂഹം എന്ത് നേടി എന്ന് വിലയിരുത്താവുന്ന ഒരു അവസരമാണിത്.

നേട്ടങ്ങളാണോ അതോ നഷ്ടങ്ങളാണോ സമൂഹത്തിന് ലഭിച്ചത്.

ഇന്ത്യ ആകെ വന്‍ വളര്‍ച്ചയിലാണെന്ന് ദിവസവും സര്‍ക്കാര്‍ പ്രതിനിധികളും റിസര്‍വ് ബാങ്കും പറയുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ രീതികളില്‍ കാര്യമായ വ്യത്യാസമൊന്നും കണ്ടില്ല.

ബുഷ് ഐക്യരാഷ്ട്ര സഭയുടെ വിലക്ക് പോലും ലംഘിച്ച് ഇറാഖ് ആക്രമിച്ചവര്‍ഷമാണ് 2003. ലോക ജനതയ്ക്ക് കാര്യമായ സംഭാവനകള്‍ ഉണ്ടായോ എന്ന് സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു.

വിവരസാങ്കേതിക വിദ്യാ രംഗത്തെ പല മികച്ച കമ്പനികളും കേരളത്തിലേയ്ക്ക് വന്നു എന്നത് നമുക്ക് അഭിമാനിയ്ക്കാവുന്ന നേട്ടം തന്നെ. എന്നാല്‍ നമ്മുടെ തൊഴില്‍ മേഖല ഇനിയും മാറാത്തത് നാം ശ്രദ്ധിയ്ക്കേണ്ടി ഇരിയ്ക്കുന്നു.

മികച്ച ഭൂരിപക്ഷമുണ്ടായിട്ടും ആന്റണിയ്ക്ക് തന്റെ തന്നെ പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് കാരണം ഭരണം കാര്യമായി കൊണ്ട് നടക്കാനായില്ല. നിഷ്ക്രീയത്തമാണ് ഇതിന് കാരണം. കരുണാകരനില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായാല്‍ ഏത് വിധേനെയും അത് കോണ്‍ഗ്രസ് പരിഹരിച്ച് ഭരണം മെച്ചപ്പെടുത്തണമായിരുന്നു. വേണമെങ്കില്‍ അവര്‍ക്ക് കരുണാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുക പോലും ചെയ്യാമായിരുന്നു. എന്നാല്‍ ഒന്നും ചെയ്യാതെ എങ്ങനെ ദിവസം തള്ളിനീക്കാമെന്ന് ഭരണവും കോണ്‍ഗ്രസും നിരന്തരം അലോസരപ്പെടുത്തി എങ്ങനെ ഭരണം തടസപ്പെടുത്താമെന്ന് കരുണാകരനും മലയാളികള്‍ക്ക് കാണിച്ചു തന്നു.

അങ്ങനെ 2003ന്റെ അവസാന വേളയില്‍ ഒരു കണക്കെടുപ്പ് നടത്തുമ്പോള്‍ ശ്രദ്ധിയ്ക്കപ്പെടേണ്ട വാര്‍ത്തകള്‍ ഇപ്പോള്‍ ഒന്നുകൂടെ നിങ്ങളുടെ മുന്നില്‍ നിരത്തുകയാണ് ദാറ്റ്സ്മലയാളം.

എല്ലാ വായനക്കാര്‍ക്കും ദാറ്റ്സ്മലയാളത്തിന്റെ പുതുവത്സരാശംസകള്‍


കേരളം 2003ല്‍       ഇന്ത്യ 2003ല്‍       ലോകം 2003ല്‍       കായികം 2003ല്‍
      മലയാള സിനിമ 2003ല്‍      സാംസ്കാരികം 2003ല്‍      പ്രത്യേക വിഭാഗങ്ങള്‍ 2003ല്‍      
clear
Recommended Links
     SMS Updates      Astrology      Chat      RSS      Post Free Classifieds      Online Shopping & Auctions      Jobs      Explore India