|
 |
സദ്ദാമിനെ തൂക്കിക്കൊല്ലുമോ?
ലോകമാകെ ഞെട്ടലോടെ കേട്ട വാര്‍ത്തയാണ് ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അറസ്റ്. യുഎസിനെ സംബന്ധിച്ചിടത്തോളം ഇറാഖിലെ അവരുടെ ദൗത്യത്തിന് ഇതോടെ കൂടുതല്‍ ലോകപിന്തുണ ലഭിച്ചിരിയ്ക്കുകയാണ്. ഇസ്ലാമിക തീവ്രവാദത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയെന്ന് സദ്ദാമിന്റെ അറസ്റിനെ വിശേഷിപ്പിയ്ക്കാം. പക്ഷെ ഈ അറസ്റ് ലോകമെങ്ങുമുള്ള ഇസ്ലാം മനസ്സുകളില്‍ പുതിയ അമേരിക്കന്‍ വിരുദ്ധവികാരം വളര്‍ത്തുമോ? സദ്ദാമിനെ വധശിക്ഷയ്ക്ക് വിധേയമാക്കണം എന്ന അഭിപ്രായമാണ് ആസ്ത്രേല്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക്. വിചാരണയ്ക്ക് ശേഷം സദ്ദാമിന് വധശിക്ഷ നല്കുമോ? ഈ ചോദ്യത്തിന്റെ ഉത്തരം 2004 നല്കും. .... കൂടുതല്‍
|
 |
ശ്രീലങ്ക അടുത്ത യുദ്ധത്തിനൊരുങ്ങുന്നു...
വംശീയകലാപം ആയിരക്കണക്കിനാളുകളുടെ മരണത്തിന് കാരണമാക്കിയ ശ്രീലങ്കയില്‍ സമാധാനം അടുത്തൊന്നും പ്രതീക്ഷിയ്ക്കേണ്ട. റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവിടെ സമാധാന ചര്‍ച്ച തുടങ്ങിവച്ചതാണ്. പക്ഷെ റെനിലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് പ്രസിഡന്റായ ചന്ദ്രിക കുമാരതുംഗെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കുകയായിരുന്നു. സമാധാനചര്‍ച്ചകള്‍ക്ക് മധ്യസ്ഥരായിരുന്ന നോര്‍വെÿ അതില്‍ നിന്ന് താല്ക്കാലികമായി പിന്‍മാറിയിരിക്കുകയാണ്. ശ്രീലങ്കയില്‍ ഇപ്പോള്‍ തമിഴ്പുലികള്‍ അടുത്ത യുദ്ധത്തിനൊരുങ്ങുകയാണ്. ... കൂടുതല്‍
|
 |
കൊളംബിയ തകര്‍ന്നപ്പോള്‍...
യുഎസിന്റെ ബഹിരാകാശവാഹനമായ കൊളംബിയയുടെ തകര്‍ച്ച ലോകത്തെ ഞെട്ടിപ്പിച്ച സംഭവമായി. കൊളംബിയദുരന്തത്തില്‍ ഇന്ത്യയില്‍നിന്നുള്ള കല്പന ചൗളയും മരിച്ചു....
കൊളംബിയ' തകര്‍ന്ന് കല്പനയടക്കം ഏഴ് പേര്‍ മരിച്ചു
ബഹിരാകാശ സ്വപ്നങ്ങള്‍ മനസിലേറ്റിയ കല്പന
|
 |
പലസ്തീനില്‍ വീണ്ടും കുരുതികള്‍
പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നം വീണ്ടും മുറിവുകള്‍ സൃഷ്ടിയ്ക്കുന്നു. അരാഫത്തിനെ പല തവണ വീട്ടുതടങ്കലിലാക്കിക്കൊണ്ട് ഇസ്രയേല്‍ പട്ടാളം ഇക്കുറി പലസ്തീനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തി. സമാധാനത്തിനായി യുഎസിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉടമ്പടി ലക്ഷ്യത്തിലെത്തിയില്ല. തുടര്‍ച്ചയായി ഇസ്രയേലില്‍ ഹമാസും മറ്റ് തീവ്രവാദി സംഘടനകളും നടത്തിയ മനുഷ്യബോംബ് ആക്രമണങ്ങള്‍ സമാധാനചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ ഇസ്രയേലിനെ പ്രേരിപ്പിയ്ക്കുകയായിരുന്നു... കൂടുതല്‍
|
 |
തസ്ലിമ: പച്ചയായി എഴുതുമ്പോള്‍...
ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമയാണ് ഇക്കുറി ഏറെ വിവാദം സൃഷ്ടിച്ച എഴുത്തുകാരി. അവരുടെ ആത്മകഥ പല ബംഗ്ലാദേശി എഴുത്തുകാരുടെയും സ്വകാര്യ ജീവിതത്തിലേക്കുള്ള എത്തിനോട്ടമാണ്... കൂടുതല്‍
|
 |
ഷ്വാസ്നഗര്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍
ഹോളിവുഡ് സിനിമാ താരം ആര്‍നോള്‍ഡ് ഷ്വാസനഗറുടെ രാഷ്ട്രീയരംഗപ്രവേശം യുഎസിലെ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു... കൂടുതല്‍
|
 |
മദര്‍ തെരേസ വാഴ്ത്തപ്പെട്ടവളായി
മദര്‍ തെരേസയെ വത്തിക്കാന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ യശസ്സാണ് ഉയര്‍ന്നത്.... കൂടുതല്‍
|