[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » ചലച്ചിത്രം » തമിഴ് തിരൈ » പൂര്‍ണ്ണവാര്‍ത്ത

ഭാവന മീരാ ജാസ്മിനു ഭീഷണിയോ?
ശനി, ഒക്ടോബര്‍ 28, 2006  RSS

Bhavana
ഭാവന
മീരാ ജാസ്മിന്‍ നായികയായ ശ്രദ്ധേയമായ മലയാള ചിത്രങ്ങളിലൊന്നാണ് 'സ്വപ്നക്കൂട്'. ആ ചിത്രത്തില്‍ ഉപനായികയുടെ വേഷമായിരുന്നു ഭാവനയ്ക്ക്. മീരയുടെ അനുജത്തിയുടെ വേഷം. ഉപനായികാ വേഷങ്ങളോ രണ്ടാം നായികയുടെ വേഷങ്ങളോയൊക്കെ ചെയ്ത് മലയാളത്തില്‍ ഒതുങ്ങി നിന്നിരുന്ന ഭാവന മീരാ ജാസ്മിന് ഭീഷണിയാവുമെന്ന് അന്നൊന്നും ആരും കരുതിയിരുന്നില്ല.

എന്നാല്‍ ഇന്ന് ചിത്രമാകെ മാറി. അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് അവധിയെടുത്ത് ഇടയ്ക്കെങ്കിലും മീരാ ജാസ്മിന്‍ മലയാളത്തിലെത്തുന്നു. ഭാവനയ്ക്കാകട്ടെ അതിന് പോലും ഡേറ്റ് കണ്ടെത്താന്‍ കഴിയുന്നില്ല. തമിഴ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്ക് അത്രയ്ക്കുണ്ട്. മീരാ ജാസ്മിനെ പോലും മറികടന്ന് തമിഴില്‍ പുതിയ ചിത്രങ്ങള്‍ ഭാവനയെ തേടിയെത്തുന്നു.

Meera Jasmine
മീരാ ജാസ്മിന്‍
'നാന്‍ കടവുള്‍' എന്ന ചിത്രത്തില്‍ മീരാ ജാസ്മിന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന നായികാവേഷമാണ് ഭാവനയ്ക്ക് നല്‍കിയത്. മീരയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോഴിതാ ഭാവന കാരണം മറ്റൊരു ചിത്രത്തിലെ നായികാവേഷം കൂടി മീരയ്ക്ക് നഷ്ടമാവുന്നു.

എസ്.ജെ.സൂര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മീരാ ജാസ്മിന്‍, നമിത, മാളവിക എന്നിവരെ നായികമാരാക്കാനാണ് നിശ്ചയിച്ചിരുന്നത്. ഇപ്പോള്‍ താരനിര്‍ണയത്തില്‍ ഒരു മാറ്റം. മീരാ ജാസ്മിന്റെ വേഷം ഭാവനയ്ക്ക് നല്‍കും. 'സ്വപ്നക്കൂടി'ലെ തന്റെ അനുജത്തി ഭാവിയില്‍ ഇങ്ങനെയൊരു ഭീഷണിയായി മാറുമെന്ന് മീരയൊരിക്കലും കരുതിയിരിക്കില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

  തമിഴ് ചിത്രത്തില്‍ മീരക്കു പകരം ഭാവന
  മീരാ ജാസ്മിന്റെ ചിത്രങ്ങള്‍


Mail this to a friend Post your feedback Print this page




        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍



clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

Who should take the blame of burden Mumbai Terror?
Sonia Gandhi, President of UPA
Shivaraj Patil, Home Minister of India
Dr. Manmoha Singh, Prime Minister
    

Results | Previous Results
blank
clear
Recommended Links